തമിഴ് സൂപ്പർ താരം ധനുഷും, ഭാര്യ ഐശ്വര്യ രജനികാന്തും വേര്‍പിരിയുന്നു എന്ന വാര്‍ത്ത വന്നിട്ട് ഒരുപാട് നാളായെങ്കിലും ഇരുവരും ഇതുവരെ ഔദ്യോഗികമായി വേര്‍പിരിഞ്ഞിട്ടില്ലെന്നും നിയമ നടപടികളിലേക്ക് കടന്നില്ലെന്നിട്ടില്ലെന്നുമായിരുന്നു വിവരം. എന്നാല്‍ ഇപ്പോള്‍ ഔദ്യോഗികമായി ഐശ്വര്യ രജനികാന്ത് ധനുഷില്‍ നിന്നും വിവാഹമോചനം തേടി ചെന്നൈയിലെ സിവില്‍ കോടതിയില്‍ കേസ് ഫയൽ ചെയ്തതായാണ് പുതിയ റിപ്പോർട്ടുകൾ.
കഴിഞ്ഞ ശിവരാത്രിയ്ക്ക് ധനുഷ് മാതാപിതാക്കള്‍ക്ക് ഒരു സ്വപ്ന ഭവനം സമ്മാനിച്ചിരുന്നു. ചെന്നൈയില്‍ പ്രമുഖര്‍ വസിക്കുന്ന പോയസ് ഗാര്‍ഡനിലാണ് മാതാപിതാക്കള്‍ക്കായി ധനുഷ് വീട് നിര്‍മിച്ചത്. 150 കോടി രൂപ വിലമതിക്കുന്ന വീട് ഭാര്യ പിതാവ് രജിനികാന്തിൻ്റെ വീടിനോട് ചേർന്നായിരുന്നു.
ധനുഷിന്റെയും ഐശ്വര്യയുടെയും കുടുംബങ്ങള്‍ക്ക് ഇരുവരും പിരിയുന്നതില്‍ താല്‍പ്പര്യം ഇല്ലെന്നും ഇവരെ ഒന്നിപ്പിക്കാൻ ശ്രമിക്കുന്നതായും വാര്‍ത്തകള്‍ വന്നിരുന്നു. രജിനികാന്ത് തന്നെ നേരിട്ട് വിഷയത്തില്‍ ഇടപെട്ട് ചർച്ചകൾ നടത്തിയതും ഇരുവരും ഒന്നിക്കുന്നതിലേക്കുള്ള സൂചനയാണ് രജനിയുടെ വീട്ടിന് അടുത്ത് ധനുഷിന്റെ പുതിയ വീട് എന്നുമൊക്കെ തമിഴ് മാധ്യമങ്ങള്‍ വാർത്തകൾ നൽകിയിരുന്നു.
അതേസമയം വേര്‍പിരിയല്‍ പ്രഖ്യാപനത്തിന് ശേഷവും ധനുഷും ഐശ്വര്യയും ഒന്നിച്ച് പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. മക്കളുടെ സ്കൂള്‍ പരിപാടികൾക്ക് രണ്ട് പേരും ഒന്നിച്ചു വന്നിരുന്നു. മക്കളായ യാത്രയും ലിംഗയും ഇരുവര്‍ക്കും ഒപ്പം കാണാറുമുണ്ട്. അടുത്തിടെ വാത്തിയുടെ ഓഡിയോ ലോഞ്ചിന് ധനുഷ് മക്കളെക്കുറിച്ച് തൻ്റെ ബെസ്റ്റ് ഫ്രണ്ട്സ് എന്നാണ് വിശേഷിപ്പിച്ചത്.
ഫിലിം ക്രിട്ടിക് ഉമെയിര്‍ സന്ധുവാണ് ഐശ്വര്യ കേസ് ഫയല്‍ ചെയ്ത വിവരം പുറത്തുവിട്ടിരിക്കുന്നത്. സന്ധുവിൻ്റെ ട്വീറ്റ് പ്രകാരം ധനുഷ് മറ്റൊരു സ്ത്രീക്കൊപ്പം ചേര്‍ന്ന് ഐശ്വര്യയെ ചതിച്ചുവെന്നാണ് പറയുന്നത്. ഈ ട്വീറ്റ് പല തമിഴ് മാധ്യമങ്ങളും വാര്‍ത്തയില്‍ ഉപയോഗിക്കുന്നുണ്ട്.
BREAKING : #Dhanush & #AishwaryaRajinikanth officially applied for “ DIVORCE ” in Chennai Civil Court. Dhanush cheated on Aishwarya for another woman. Sad for the Couple !! pic.twitter.com/KntoVQVXWH
— Umair Sandhu (@UmairSandu) March 14, 2023