സംസ്ഥാന ചലച്ചിത്ര പുരസ്കാര വേദിയിൽ നിൽപ്പ് സമരം കാഴ്ചവെച്ച ഭീമൻ രഘുവിന് ഏറ്റുവാങ്ങേണ്ടി വന്നത് ട്രോളുകളുടെ പൂരമാണ്. മുഖ്യമന്ത്രി പ്രസംഗിച്ചു കഴിയുന്നത് വരെ, ഏകദേശം 15 മിനിറ്റോളം ഭീമൻ രഘു ഒറ്റനിൽപ്പിൽ നിന്നാണ് പ്രസംഗം ആസ്വദിച്ചത്. മുഖ്യമന്ത്രിയുടെ പ്രസംഗം കഴിഞ്ഞപ്പോൾ പുഞ്ചിരിയോടെ നല്ലൊരു കയ്യടിയും നൽകിയാണ് ഭീമൻ രഘു കസേരയിലിരുന്നത്. മുഖ്യമന്ത്രിയോടുള്ള ബഹുമാന സൂചകമായാണ് ഇങ്ങനെ ചെയ്തതെന്നും മുഖ്യമന്ത്രി തന്റെ അച്ഛനേപ്പോലെയാണെന്നുമാണ് ഭീമൻ രഘു പ്രതികരിച്ചത്. ഇതോടെ താരത്തെ ട്രോളന്മാർ ഏറ്റെടുക്കുകയും ചെയ്തു.
‘ഇത് കീരിയാശാന്റെ ബഹുമാനത്തിന്റെ പീക്ക് ലെവൽ, പച്ചക്കറി വാങ്ങിയപ്പോൾ കവറിലെ മുരിങ്ങക്കായ, മൂലക്കുരുവല്ല, അലൻസിയർക്കുള്ള ആൺപ്രതിമ മോഡൽ, ഭീമന്റെ കളികൾ കേരളം കാണാൻ ഇരിക്കുന്നതേയുള്ളൂ’ എന്നിങ്ങനെ നീളുകയാണ് ട്രോളുകൾ. നിപ വൈറസിനേയും ഭീമൻ രഘുവിന്റെ നിൽപ്പിനേയും താരതമ്യം ചെയ്തും ട്രോളുകൾ നിറയുന്നുണ്ട്. കൂടാതെ മുഖ്യമന്ത്രിയുടെ പ്രസംഗമാണ് ദേശീയഗാനമല്ലെന്നും ഇമ്പോസിഷൻ എഴുതാത്തതിന് എഴുന്നേൽപ്പിച്ച് നിർത്തിയെന്നും പലരും വീഡിയോയ്ക്ക് കമന്റും ഇടുന്നുണ്ട്.