മലയാള സിനിമയിൽ നായികയായി തിളങ്ങിയ താരമാണ് ഭാമ. വിവാഹശേഷം സിനിമാ ജീവിതത്തിൽ നിന്ന് അകന്നു നിൽക്കുകയായിരുന്നു, കഴിഞ്ഞ കുറച്ചു നാളുകളായി ഭാമയുടെ വിവാഹമോചനം സംബന്ധിച്ച ഊഹാപോഹങ്ങൾ പ്രചരിക്കുന്നുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ വിവാഹമോചനം സംബന്ധിച്ച് സ്ഥിരീകരണം നൽകുകയാണ് താരം.
സോഷ്യൽ മീഡിയ പോസ്റ്റിലാണ് താൻ സിംഗിൾ മദറാണ് എന്ന് ഭാമ വ്യക്തമാക്കിയത്. ആദ്യകാലത്ത് മകളുടെയും ഭർത്താവിനൊപ്പവും ഉള്ള ചിത്രങ്ങൾ ഭാമ പങ്കുവച്ചിരുന്നു. എന്നാൽ അടുത്തിടെ ഭാമ അത്തരം ചിത്രങ്ങൾ പങ്കുവച്ചിരുന്നില്ല. ഭർത്താവിന്റെ ചിത്രങ്ങൾ ഒഴിവാക്കിയതിന് പിന്നാലെ ഭാമ അരുൺ എന്ന പേരിനും നടി മാറ്റം വരുത്തിയിരുന്നു. ഇതിനിടെ വിവാഹമോചനം സംബന്ധിച്ച വാർത്തകൾ വന്നിരുന്നുവെങ്കിലും ഭാമ അതിനോട് പ്രതികരിച്ചിരുന്നില്ല. 2020ലാണ് ഭാമയും അരുണും തമ്മിൽ വിവാഹിതരാവുന്നത്. വിവാഹത്തോടെ ഭാമ സിനിമ രംഗത്ത് നിന്നും വിട്ടുനിൽക്കുകയായിരുന്നു.
”ഒരു സിംഗിൾ മദറാകുന്നത് വരെ ഞാൻ ഇത്രത്തോളം ശക്തയാണെന്ന് എനിക്ക് തന്നെ അറിയില്ലായിരുന്നു. കൂടുതൽ ശക്തയാകുക എന്നത് മാത്രമായിരുന്നു എനിക്ക് മുന്നിലുണ്ടായിരുന്ന ഏക മാർഗ്ഗം, ഞാനും എൻറെ മകളും” എന്നാണ് ഭാമ കുട്ടിക്കൊപ്പമുള്ള പോസ്റ്റിൽ പറയുന്നത്.