ടി10 ഫ്രാഞ്ചൈസി ലീഗ് വരുന്നു, ക്രിക്കറ്റിൽ പുതിയ പരീക്ഷണത്തിന് ഒരുങ്ങി ബിസിസിഐ

Date:

Share post:

ക്രിക്കറ്റിൽ പുതിയ പരീക്ഷണത്തിന് ഒരുങ്ങി ബിസിസിഐ. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ വിജയത്തിന് പിന്നാലെ അടുത്ത കൊല്ലം പുതിയ ടി10 ഫ്രാഞ്ചൈസി ലീഗ് ആരംഭിക്കാനാണ് ബിസിസിഐ ആലോചിക്കുന്നത്. സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിൽ തന്നെ ലീഗ് ആരംഭിക്കാനുള്ള പണിപ്പുരയിലാണ് ബിസിസിഐ എന്നും റിപ്പോർട്ടിൽ പറയുന്നു.

അതേസമയം ഐപിഎൽ മാതൃകയിലെ പുതിയ പരീക്ഷണത്തിന് ഒട്ടേറെ കടമ്പകളുണ്ട്. ഐപിഎൽ ടീമുകളുടെ സമ്മതമാണ് ഏറ്റവും പ്രധാനപ്പെട്ട ഘടകം. ഐപിഎല്‍ ടീമുകളും ബിസിസിഐയും തമ്മിലുള്ള കരാര്‍ അനുസരിച്ച് ഐപിഎൽ പോലെയുള്ള ലീഗുകൾ ആരംഭിക്കുന്നതിന് മുഴുവൻ ടീമുകളുടെയും അനുമതി വേണ്ടത് ആവശ്യമാണ്. എന്നാൽ പുത്തൻ പരീക്ഷണത്തിന് ഫ്രാഞ്ചൈസികളിൽ നിന്ന് അനുകൂല പ്രതികരണമാണ് ലഭിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

ലോകമെമ്പാടുമുള്ള ടി10 ക്രിക്കറ്റിന്റെ ജനപ്രീതി കണക്കിലെടുത്ത് ലീഗ് ആരംഭിക്കാനാണ് ബിസിസിഐ ആലോചിക്കുന്നത്. നിലവില്‍ അബുദാബി ടി10 ലീഗടക്കം വിവിധ ടി10 ലീഗുകളില്‍ വിവിധ രാജ്യങ്ങളിലെ പ്രമുഖ താരങ്ങള്‍ കളിക്കുന്നുണ്ട്. വിരാട് കോലി, രോഹിത് ശർമ്മ തുടങ്ങിയ വമ്പൻ താരങ്ങൾ ലീഗിന്റെ ഭാഗമാകുമോ എന്നതാണ് ഇപ്പോൾ ഉയരുന്ന ചോദ്യം.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇ ദേശീയ ദിനം; ഔദ്യോഗിക ഗാനം പുറത്തിറക്കി

53-ാമത് യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ചുള്ള ഔദ്യോഗിക ഗാനം പുറത്തിറക്കി. യൂണിയൻ ഡേ സംഘാടക സമിതിയാണ് ​ഗാനം പുറത്തിറക്കിയത്. 'ബദൗ ബനീന ഉമ്മ' (Badou Baniina...

യുഎഇ ദേശീയ ദിനം; ഷാർജയിലും അജ്മാനിലും സർക്കാർ ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ അവധി

യുഎഇ ദേശീയ ദിനം പ്രമാണിച്ച് ഷാർജയിലും അജ്മാനിലും സർക്കാർ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ അവധിയാണ് മാനവ വിഭവശേഷി വകുപ്പ് പ്രഖ്യാപിച്ചത്. ഡിസംബർ 2,...

ബജ്‌രംഗ് പുനിയക്ക് നാല് വർഷം വിലക്ക്; ദേശീയ ഉത്തേജക വിരുദ്ധ സമിതിയുടേതാണ് നടപടി

ഗുസ്‌തി താരവും ടോക്കിയോ ഒളിംപിക്സ് വെങ്കല മെഡൽ ജേതാവുമായ ബജ്‌രംഗ് പുനിയക്ക് നാല് വർഷം വിലക്ക്. ദേശീയ ഉത്തേജക വിരുദ്ധ സമിതിയുടേതാണ് നടപടി. ഉത്തേജക...

സുരക്ഷ വർധിപ്പിക്കാനൊരുങ്ങി ദുബായ് ആര്‍ടിഎ; ഗ്രാമപ്രദേശങ്ങളിൽ കൂടുതൽ തെരുവ് വിളക്കുകൾ സ്ഥാപിക്കും

ദുബായുടെ ​ഗ്രാമപ്രദേശങ്ങളിലെ സുരക്ഷ വർധിപ്പിക്കാനൊരുങ്ങി ദുബായ് റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി. ഇതിനായി വിവിധ ഭാ​ഗങ്ങളിൽ കൂടുതൽ തെരുവ് വിളക്കുകൾ സ്ഥാപിക്കാനാണ് തീരുമാനം. 2026...