സിനിമാ മേഖലയിലെ താരങ്ങളുടെ ലുക്കും ഒറിജിനൽ രൂപവും പലപ്പോഴും സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയാകാറുണ്ട്. ഇപ്പോൾ നടൻ ബാബു നമ്പൂതിരിയുടെ വെളിപ്പെടുത്തലിനെത്തുടർന്ന് ചർച്ചയായിരിക്കുന്നത് സൂപ്പർ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലുമാണ്. കാര്യമെന്താണെന്നല്ലേ, മറ്റൊന്നുമല്ല, ഇരുവരുടെയും വിഗ്ഗ് തന്നെയാണ് സംസാര വിഷയം. ഒരു അഭിമുഖത്തിനിടെയാണ് അദ്ദേഹം താരങ്ങളുടെ മേക്കോവറിനേക്കുറിച്ച് തുറന്ന് സംസാരിച്ചത്.
“കിടക്കുമ്പോൾ ഒഴിച്ച് മറ്റെല്ലാ സമയത്തും വിഗ്ഗ് ഉപയോഗിക്കുന്ന ആളുകളാണ് നമ്മുടെ പല ആർട്ടിസ്റ്റുകളും. ആണുങ്ങളും പെണ്ണുങ്ങളും എല്ലാം തന്നെ അങ്ങനെ തന്നെയാണ്. ആർക്കും മുടി ഇല്ലല്ലോ. ഈ മുടി ഇല്ലായ്മ കാണിക്കുന്നതിൽ വിഷയം ഇല്ലാത്തത് സിദ്ദിഖിന് മാത്രമാണ്. സിദ്ദിഖ് ഏതൊരു വേഷവും ചെയ്യും. മോഹൻലാൽ വിഗ്ഗില്ലാതെ എങ്ങിനെ എന്ന് ഒരാളെ കാണിച്ചു എന്ന് ആ ഒരാൾ എന്നോട് പറഞ്ഞിട്ടുണ്ട്. നമ്മുടെ ലാലു അലക്സാണ് അത്. ‘കർത്താവേ’ എന്നുപറഞ്ഞാണ് അത് കണ്ടിട്ട് ലാലു അലക്സ് സംസാരിച്ചത്.
മോഹൻലാൽ വിഗ്ഗ് വയ്ക്കാൻ തുടങ്ങിയിട്ട് കുറച്ചു വർഷം ആയിട്ടുള്ളൂ. മമ്മുക്കയുടെ അവസ്ഥയും ഇങ്ങനെ തന്നെയാണ്. അദ്ദേഹം ഉപയോഗിക്കുന്നത് പാച്ച് വിഗ്ഗ് ആണെന്നാണ് തോന്നുന്നത്. മോഹൻലാലിന്റെ അത്ര മുടിക്ക് പ്രശ്നം മമ്മൂട്ടിക്ക് ഇല്ല. എങ്കിലും ഫുൾ ടൈം വിഗ്ഗ് ആണ്. അവർക്കും ശരിക്കുള്ള രൂപത്തിൽ നടക്കാൻ ആഗ്രഹം കാണും. പക്ഷേ ആളുകൾക്ക് അങ്ങനെ അവരെ കാണാൻ താത്പര്യം കാണില്ല ഇല്ല എന്നതാണ് വാസ്തവം” എന്നാണ് ബാബു നമ്പൂതിരി പറഞ്ഞത്.