ഏഷ്യൻ ഗെയിംസ്, 4×400 മീറ്റർ പുരുഷ റിലേയിൽ ഇന്ത്യൻ താരങ്ങൾക്ക്‌ സ്വർണം

Date:

Share post:

ഏഷ്യൻ ഗെയിംസിൽ സ്വർണ മെഡൽ നേട്ടം തുടർന്ന് ഇന്ത്യ. 4×400 മീറ്റർ പുരുഷ റിലേയിൽ ഇന്ത്യൻ താരങ്ങൾ സ്വർണം നേടി. മലയാളികളായ മുഹമ്മദ് അനസ്, മുഹമ്മദ് അജ്മൽ, അമോജ് ജേക്കബ് എന്നിവരും രാജേഷ് രമേശും ഉൾപ്പെട്ടതാണ് ഇന്ത്യൻ ടീം.

മൂന്നു മിനിറ്റും ഒരു സെക്കൻഡുമെടുത്താണ് (3:01:58) ടീം സ്വർണത്തിലേക്ക് കുതിച്ചത്. അതേസമയം ഖത്തർ വെള്ളിയും ശ്രീലങ്ക വെങ്കലവും നേടി. വനിതകളുടെ 4×400 മീറ്റർ റിലേയിൽ ഇന്ത്യൻ വനിതകളും വെള്ളി നേടി. മൂന്നു മിനിറ്റും 27 സെക്കൻഡുമെടുത്താണ് (3:27:65) ഇന്ത്യൻ താരങ്ങൾ രണ്ടാം സ്ഥാനത്ത് എത്തിയത്. നേരത്തേ പുരുഷന്മാരുടെ 5000 മീറ്റർ ഓട്ടത്തിൽ ഇന്ത്യയുടെ അവിനാഷ് സാബ്ലെ വെള്ളി നേടിയിരുന്നു. ഇതോടെ ഇന്ത്യയുടെ ആകെ മെഡൽ നേട്ടം 81 ആയി ഉയർന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇ ദേശീയ ദിനം; ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് 5 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനം പ്രമാണിച്ച് ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് അഞ്ച് ദിവസത്തെ വാരാന്ത്യ അവധി ലഭിക്കും. ഡിസംബർ 2, 3 (തിങ്കൾ, ചൊവ്വ) ദിവസങ്ങളിൽ...

ആകാംക്ഷയുടെ മണിക്കൂറുകൾ; വോട്ടെണ്ണൽ 8 മണിക്ക് ആരംഭിക്കും, സ്ട്രോങ് റൂമുകൾ തുറന്നു

രാഷ്ട്രീയ കേരളം കാത്തിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. പാലക്കാടും, ചേലക്കരയിലും വയനാട്ടിലും ആര് വിജയക്കൊടി പാറിക്കും എന്നറിയാനുള്ള ആകാംക്ഷയിലാണ് എല്ലാവരും. എട്ട്...

യുഎഇ ദേശീയ ദിനം; സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് 4 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനത്തിന്റെ ഭാ​ഗമായി സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. വാരാന്ത്യ അവധി ഉൾപ്പെടെ 4 ദിവസത്തെ അവധിയാണ് ജീവനക്കാർക്ക് ലഭിക്കുക. സ്വകാര്യ മേഖലയിലെ...

യുഎഇയിലേയ്ക്കുള്ള സന്ദർശക വിസ; ക്യൂ ആർ കോഡുള്ള രേഖകൾ നിർബന്ധം

യുഎഇയിലേയ്ക്ക് സന്ദർശകവിസ ലഭിക്കാനുള്ള നടപടികൾ കർശനമാക്കി. ക്യൂആർ കോഡുള്ള മടക്കായാത്രാ ടിക്കറ്റ്, ഹോട്ടൽ ബുക്കിങ് എന്നിവ അപേക്ഷയോടൊപ്പം നൽകണമെന്നാണ് പുതിയ നിർദേശം. ഈ രേഖകളില്ലാത്ത...