തെന്നിന്ത്യൻ താരം അർജുൻ സർജയുടെ മകളും നടിയുമായ ഐശ്വര്യ അർജുൻ വിവാഹിതയാകുന്നു. നടന് തമ്പി രാമയ്യയുടെ മകനും നടനുമായ ഉമാപതി രാമയ്യയാണ് വരന്. ഇവരുടെയും വിവാഹനിശ്ചയം കഴിഞ്ഞു. വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങള്‍ ഐശ്വര്യ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. നീണ്ടനാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാകുന്നത്.
ചെന്നൈയിൽ നടന്ന വിവാഹനിശ്ചയ ചടങ്ങിൽ ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വിവാഹം 2024 ഫെബ്രുവരിയിൽ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. 2013-ൽ ഇറങ്ങിയ പട്ടത്ത് യാനൈ എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ സിനിമയിലേയ്ക്ക് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് 2018-ൽ അർജുൻ തന്നെ നായകനായ പ്രേമ ബരഹ എന്ന ചിത്രത്തിലാണ് ഐശ്വര്യ അഭിനയിച്ചത്.
2017-ൽ പുറത്തിറങ്ങിയ അധഗപ്പെട്ടത് മഗജനജലയ് എന്ന ചിത്രത്തിലൂടെയാണ് ഉമാപതി സിനിമയിലേക്ക് എത്തുന്നത്. മണിയാർ കുടുംബം, തിരുമണം, തന്നെ വണ്ടി എന്നീ ചിത്രങ്ങളിലാണ് താരം അഭിനയിച്ചിട്ടുള്ളത്.