ഖത്തറില്‍ ഇനിയാര് ബാക്കിയാകുമെന്ന് അറിയാനുള്ള ജീവന്മരണ പോരാട്ടത്തിനായി അര്‍ജന്റീനയും പോളണ്ടും ഇന്ന് കളത്തിലിറങ്ങും. ഇന്ത്യൻ സമയം രാത്രി പന്ത്രണ്ടരയ്ക്കാണ് മത്സരം.
ഇതിഹാസ താരങ്ങളായി ലയോണൽ മെസിയും റോബർട്ട് ലെവൻഡോവ്സ്കിയും നേർക്കുനേർ വരുന്നു എന്നതാണ് ഈ മത്സരത്തിൻ്റെ ആവേശം. രണ്ട് ടീമുകള്‍ക്കും ലക്ഷ്യം മൂന്ന് പോയിൻ്റ്.
ഗ്രൂപ്പ് സിയിൽ നാല് പോയിന്റുമായി പോളണ്ടാണ് നിലവില്‍ ഒന്നാം സ്ഥാനത്ത്. സൗദിക്കൊപ്പം മൂന്ന് പോയിന്റാണെങ്കിലും ഗോൾ ശരാശരിയിൽ രണ്ടാം സ്ഥാനത്തായതിനാൽ അർജൻ്റീനയ്ക്ക് ജയിച്ചേ മതിയാകൂ. അതേസമയം സമനില
നേടിയാലും പോളണ്ടിന് മുന്നോട്ട് പോകാം. സൗദി അറേബ്യ- മെക്സിക്കോ മത്സരഫലത്തെ ആശ്രയിച്ചിരിക്കും അർജന്റീനയുടെ ഭാവി. ഒരേസമയം മറ്റൊരു സ്റ്റേഡിയത്തിൽ അവരും ഭാവി നിർണയിക്കുന്ന പോരാട്ടത്തിനിറങ്ങും.