‘അപ്രതീക്ഷിതമായി വീട്ടിൽ എത്തിയ അഥിതി’, ഐശ്വര്യ രജനികാന്തിനെ കണ്ട ഞെട്ടൽ മാറാതെ കോട്ടയത്തെ ഷീല

Date:

Share post:

അപ്രക്ഷിതമായി വീട്ടിൽ കയറിവന്ന അതിഥിയെ കണ്ട ഞെട്ടൽ കോട്ടയം കഞ്ഞിക്കുഴി സ്വദേശിനി ഷീലയ്ക്ക് ഇതുവരെ മാറിയിട്ടില്ല. തമിഴ് സൂപ്പർ താരം രജനികാന്തിന്റെ മകളും സംവിധായികയുമായ ഐശ്വര്യ രജനികാന്ത് ആണ് ഷീലയെയും കുടുംബത്തെയും ഞെട്ടിച്ച ആ വീശിഷ്‌ടാതിഥി. പക്ഷെ, സൂപ്പർ സ്റ്റാറിന്റെ മകളും സംവിധായാകയുമായ ഐശ്വര്യ എന്തിന് കോട്ടയത്തെ ഷീലയെ കാണാൻ വന്നത് എന്തിനാണ്?

ഷീലയുടെ ഭർതൃമാതാവും മെഡിക്കൽ കോളജിൽ നിന്നു വിരമിച്ച നഴ്സുമായ എൽസമ്മ ജോസഫിനെ കാണാൻ വേണ്ടിയായിരുന്നു ഐശ്വര്യ വന്നത്. കാൻസർ ചികിത്സാരംഗത്ത് നിരവധി സംഭാവനകൾ നൽകിയിട്ടുള്ള ഡോ. സി.പി.മാത്യുവിനെപ്പറ്റി ഐശ്വര്യ ഒരു ഡോക്യുമെന്ററി ചെയ്യുന്നുണ്ട്. ഇതിലേക്ക് എത്സമ്മയുടെ അഭിമുഖം എടുക്കുകയായിരുന്നു വരവിന്റെ ഉദ്ദേശ്യം. എൽസമ്മ ജോസഫിന്റെ മകൻ അനു തോമസിന്റെ ഭാര്യയാണ് അഥിതിയെ കണ്ട് ഞെട്ടിയ ഷീല.

‘തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോ. സുരേഷിനൊപ്പമായിരുന്നു ഐശ്വര്യ വന്നത്. എന്റെ ഭർത്താവിന്റെ അമ്മ എൽസമ്മ ജോസഫ് 24 വർഷത്തോളം കോട്ടയം മെഡിക്കൽ കോളജിൽ നഴ്സ് ആയി പ്രവർത്തിച്ചിരുന്നു. വിരമിച്ചിട്ട് ഇപ്പോൾ പതിനെട്ടു വർഷമായി. മമ്മി ജോലി ചെയ്യുമ്പോൾ അവിടെ സി.പി. മാത്യു എന്നൊരു ഡോക്ടർ ഉണ്ടായിരുന്നു. കാൻസർ സ്പെഷലിസ്റ്റ് ആയിരുന്നു അദ്ദേഹം. വൈദ്യശാസ്ത്ര രംഗത്ത് ഒരുപാട് സംഭാവനകൾ നൽകിയിട്ടുള്ള അദ്ദേഹം ഇന്ന് ജീവിച്ചിരിപ്പില്ല. ഡോ. സി.പി. മാത്യുവിനോപ്പം കാൻസർ വാർഡിൽ ഒരുപാടുകാലം അമ്മ വർക്ക് ചെയ്തിരുന്നു എന്ന് അറിഞ്ഞ ഐശ്വര്യ രജനികാന്ത്, ഡോക്യുമെന്ററിയിലേക്ക് ഡോക്ടറെപറ്റി ചോദിച്ചറിയാൻ വന്നതാണ്. ഐശ്വര്യയാണ് അമ്മയോട് ചോദ്യങ്ങൾ ചോദിച്ചത്. അവരോടൊപ്പം ക്യാമറ ചെയ്യാനും മറ്റുമായി എട്ടൊമ്പതു പേരുമുണ്ടായിരുന്നു – ഷീല പറഞ്ഞു.

ഇടയ്ക്കിടയ്ക്ക് വീട്ടിൽ വരാറുണ്ടായിരുന്ന സുരേഷ് ഡോക്ടർ ഒരു ദിവസം വൈകുന്നേരം വരുമെന്ന് വിളിച്ചു പറഞ്ഞിരുന്നു, പക്ഷെ കൂടെ ഉള്ള ആളെ കുറിച്ച് ഒന്നും പറഞ്ഞിരുന്നില്ല. ആദ്യം ഡോക്ടർ കയറിവന്ന് ‘ഒരു സർപ്രൈസ് ഉണ്ട്, ഐശ്വര്യ രജനീകാന്ത് ആണ് വന്നത്’ എന്നു പറഞ്ഞപ്പോൾ ഞങ്ങൾ ആകെ അമ്പരന്നുപോയി. ആരോടും പറയാതെ വന്നതുകൊണ്ട് തൊട്ടടുത്തുള്ളവർ പോലും ഇക്കാര്യം അറിഞ്ഞില്ല. അമ്മയും ഞാനും എന്റെ കുട്ടികളും മാത്രമേ ആ സമയത്ത് വീട്ടിൽ ഉണ്ടായിരുന്നുള്ളൂ. അധികം പബ്ലിസിറ്റി കൊടുത്താൽ ആളുകൾ കൂടും എന്നുള്ളതുകൊണ്ടായിരിക്കും അവർ പറയാത്തത് എന്ന് എനിക്ക് തോന്നി. അതുകൊണ്ടു തന്നെ അധികം ബഹളവും തിരക്കും ഇല്ലാതെ, വന്ന കാര്യം നടത്തി അവർക്ക് മടങ്ങാനും കഴിഞ്ഞുവെന്ന് ഷീല വിട്ട് മാറാത്ത അത്ഭുതത്തോടെ പറഞ്ഞു.

മുൻകൂട്ടി അറിയിക്കാത്തതുകൊണ്ട് തന്നെ ഐശ്വര്യയ്ക്ക് കൊടുക്കാൻ സ്‌പെഷൽ ഒന്നും കരുതാൻ പറ്റിയിരുന്നില്ല. പെട്ടെന്ന് ജൂസ് ഉണ്ടാക്കി, ചെറിയ പലഹാരവും കൊടുത്തു. അതെല്ലാം വളരെ സന്തോഷത്തോടെയാണ് ഐശ്വര്യ കഴിച്ചത്. വളരെ സിംപിൾ ആയ വ്യക്തിയാണവർ. എല്ലാവരോടും സ്നേഹത്തോടെ പെരുമാറി ഞങ്ങളോടൊപ്പം ഫോട്ടോയുമൊക്കെ എടുത്തിട്ടാണ് അവർ മടങ്ങിയത്. അപ്രതീക്ഷിതമായി വന്നതുകൊണ്ട് ഒന്നും കരുതി വയ്ക്കാൻ പറ്റിയില്ല എന്ന വിഷമം ഞങ്ങൾക്കുണ്ടായിരുന്നു. എന്തായാലും ഞങ്ങൾ എല്ലാം ഇപ്പോഴും ആ ഞെട്ടലിൽ നിന്ന് വമുക്തരായിട്ടില്ല. എന്റെ സുഹൃത്തുക്കളോടൊക്കെ പറഞ്ഞിട്ട് അവർ ആരും ഇക്കാര്യം വിശ്വസിക്കുന്നില്ല. പിന്നെ ഫോട്ടോ കാണിച്ചപ്പോഴാണ് എല്ലാവർക്കും വിശ്വാസമായത് – ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത അനുഭവം ലഭിച്ച സന്തോഷത്തിൽ ഷീല പറഞ്ഞവസാനിപ്പിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇ ദേശീയ ദിനം; സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് 4 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനത്തിന്റെ ഭാ​ഗമായി സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. വാരാന്ത്യ അവധി ഉൾപ്പെടെ 4 ദിവസത്തെ അവധിയാണ് ജീവനക്കാർക്ക് ലഭിക്കുക. സ്വകാര്യ മേഖലയിലെ...

യുഎഇയിലേയ്ക്കുള്ള സന്ദർശക വിസ; ക്യൂ ആർ കോഡുള്ള രേഖകൾ നിർബന്ധം

യുഎഇയിലേയ്ക്ക് സന്ദർശകവിസ ലഭിക്കാനുള്ള നടപടികൾ കർശനമാക്കി. ക്യൂആർ കോഡുള്ള മടക്കായാത്രാ ടിക്കറ്റ്, ഹോട്ടൽ ബുക്കിങ് എന്നിവ അപേക്ഷയോടൊപ്പം നൽകണമെന്നാണ് പുതിയ നിർദേശം. ഈ രേഖകളില്ലാത്ത...

ഇന്ത്യയെ 150ന് എറിഞ്ഞിട്ടു; ഓസീസിനെതിരേ തിരിച്ചടിച്ച് ഇന്ത്യ

ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ ആദ്യ ടെസ്റ്റിൻ്റെ ആദ്യ ദിനം തീപ്പോരാട്ടം. ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യയെ 150 ലൊതുക്കിയ ഓസീസിന് കനത്ത തിരിച്ചടി. ഒന്നാം ദിനം...

ജനവിധി കാത്ത് കേരളം; ഉപതെരഞ്ഞെടുപ്പ് ഫലം നാളെ, പ്രതീക്ഷയോടെ മുന്നണികൾ

രാഷ്ട്രീയ കേരളം കാത്തിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം നാളെ. വയനാട്, പാലക്കാട്, ചേലക്കര മണ്ഡലങ്ങളിൽ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണ്. നാളെ രാവിലെ 8 മണിക്കാണ് വോട്ടെണ്ണൽ തുടങ്ങുക....