നിരവധി ചിത്രങ്ങളിലൂടെയും സ്റ്റാർ മാജിക് ഷോയിലൂടെയും മലയാളി പ്രേക്ഷകർക്ക് സുപരിചിതയാണ് നടി ശ്രീവിദ്യ മുല്ലചേരി. താരത്തിന്റെ വിവാഹ നിശ്ചയം കഴിഞ്ഞയിടയ്ക്കാണ് കഴിഞ്ഞത്. വിവാഹത്തിന് മുന്നോടിയായി ഇപ്പോൾ ക്ഷണം ആരംഭിച്ചിരിക്കുകയാണ് താരം. ആദ്യത്തെ വിവാഹക്കുറി ശ്രീവിദ്യ കൈമാറിയത് നടനും എംപിയുമായ സുരേഷ് ഗോപിക്കാണ്.
ക്ഷണക്കത്ത് ആദ്യം സുരേഷ് ഗോപിക്ക് കൊടുത്ത് അനുഗ്രഹം വാങ്ങണമെന്നത് തങ്ങളുടെ വലിയ ആഗ്രഹമായിരുന്നുവെന്ന് യുട്യൂബ് വീഡിയോയിലൂടെ ശ്രീവിദ്യ പറഞ്ഞു. തൃശൂരിലെ സുരേഷ് ഗോപിയുടെ വീട്ടിൽ നേരിട്ടെത്തിയാണ് ശ്രീവിദ്യയും ഭാവി വരനും സംവിധായകനുമായ രാഹുൽ രാമചന്ദ്രനും ചേർന്ന് താരത്തെ വിവാഹം ക്ഷണിച്ചത്. കോടിയും വെറ്റിലയും പാക്കും എല്ലാം അടങ്ങിയ തട്ട് സുരേഷ് ഗോപിക്ക് ഇരുവരും ചേർന്ന് കൈമാറി.
ദീർഘ കാലത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാകാൻ തയ്യാറെടുക്കുന്നത്. സുരേഷ് ഗോപി അഭിനയിക്കുന്ന പുതിയ ചിത്രം സംവിധാനം ചെയ്യുന്നത് രാഹുലാണ്. ചിത്രത്തിൻ്റെ പേര് ഇതുവരെ പുറത്തുവിട്ടിട്ടില്ല.