ബോളിവുഡ് നടൻ ആമിർ ഖാന്റെ മകൾ ഇറ ഖാൻ വിവാഹിതയായി. ഫിറ്റ്നെസ് ട്രെയിനറും ദീർഘകാല സുഹൃത്തുമായ നുപൂർ ശിഖരെയാണു വരൻ. ആമിറിന്റെ ആദ്യവിവാഹത്തിലെ മകളാണ് ഇറ. ആമിറിന്റെ ആദ്യ ഭാര്യയായ റീന ദത്തയുടെയും രണ്ടാം ഭാര്യയായ കിരൺ റാവുവിന്റെയും കുടുംബങ്ങൾ ചടങ്ങിനെത്തിയിരുന്നു.
മുംബൈയിലെ താജ് ലാൻഡ്സ് എൻഡ് ഹോട്ടലിൽ വച്ചായിരുന്നു ചടങ്ങുകൾ നടന്നത്. കഴിഞ്ഞ സെപ്റ്റംബറിൽ ഇറ്റലിയിലായിരുന്നു ഇറയും നുപൂറും തമ്മിലുള്ള വിവാഹനിശ്ചയം നടന്നത്. നവംബറിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത നിശ്ചയവിരുന്നും നടന്നു.
ആമിറിന്റെ ഫിറ്റ്നസ് കോച്ച് ആയിരുന്നു മരുമകൻ എന്നതും ശ്രദ്ധേയമാണ്. രജിസ്റ്റർ വിവാഹമാണ് നടന്നത്. വിവാഹവേദിക്ക് പുറമെ, ഡൽഹി, ജയ്പൂർ, മുംബൈ എന്നിവിടങ്ങളിൽ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമായി പാർട്ടി സംഘടിപ്പിച്ചിട്ടുണ്ട്. ജനുവരി ആറിനും പത്തിനുമിടയിലാണ് വിവാഹ റിസപ്ഷൻ നടക്കുക എന്ന് റിപോർട്ടുകൾ സൂചിപ്പിക്കുന്നു. മുംബൈയിലെ താജ് ലാൻഡ്സ് എൻഡിൽ വച്ചാണ് രജിസ്റ്റർ വിവാഹം നടന്നത്