പെട്ടി നിറയെ കൂറ്റൻ പാമ്പുകൾ; അമ്പരപ്പിച്ച് അതിനിടയിൽ ഒരു മനുഷ്യനും! ആരെയും നടുക്കുന്ന കാഴ്ച

Date:

Share post:

അവധി ദിനങ്ങൾ പ്രിയപ്പെട്ടവരോടൊപ്പം ചിലവഴിക്കാനാ​ഗ്രഹിക്കുന്നവരാണ് നാം എല്ലാവരും. എന്നാൽ ആ പ്രിയപ്പെട്ടവർ കൂറ്റൻ പാമ്പുകളായാലോ? കാലിഫോർണിയയിലെ ഫൗണ്ടൻവാലി മൃഗശാലയിലാണ് പാമ്പുകളോടൊപ്പം പെട്ടിയിൽ സമയം ചിലവഴിക്കുന്ന ഒരു ജീവനക്കാരനുള്ളത്.

ജെയ് ബ്രൂവർ എന്ന ജീവനക്കാരനാണ് തന്റെ അവധി ദിനങ്ങൾ കൂറ്റൻ പെരുമ്പാമ്പുകൾക്കൊപ്പം ചിലവഴിക്കുനന്ത്. ഭയത്തിന്റെ ഒരു കണിക പോലും ഇല്ലാതെ സർവ്വസാധാരണമായാണ് ബ്രൂവർ പാമ്പുകളോട് ഇടപഴകുന്നത്. ഇതിന്റെ വീഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലാകുകയും ചെയ്തു. മൂന്ന് തരത്തിലുള്ള പെരുമ്പാമ്പുകൾ ബ്രൂവറിനെ ചുറ്റിവരിയുന്നത് ദൃശ്യങ്ങളിൽ കാണാൻ സാധിക്കും.

മഞ്ഞയും വെള്ളയും കലർന്ന നിറത്തിലുള്ള പാമ്പ് ബ്രൂവറിന്റെ തോളിൽ ഇഴഞ്ഞു കയറുകയും പെട്ടിക്ക് പുറത്തേക്ക് പോകാൻ ശ്രമിക്കുകയും ചെയ്യുന്നു. മറ്റ് രണ്ട് പാമ്പുകൾ ജീവനക്കാരന്റെ കാലിലാണ് ചുറ്റികിടക്കുന്നത്. വളരെ ചെറുതായിരിക്കുമ്പോൾ മൃ​ഗശാലയിലെത്തിയ പാമ്പുകൾ ഇപ്പോൾ തന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളാണെന്നാണ് ബ്രൂവർ പറയുന്നത്. എന്നാൽ വീഡിയോ കണ്ട് ഇത് ഭയാനകമായ കാഴ്‌ചയാണെന്നും അപകടകരമാണെന്നുമാണ് എല്ലാവരുടെയും അഭിപ്രായം.

ലിറ്റി ജോസ്
ലിറ്റി ജോസ്
ഏഷ്യ ലൈവ് റിപ്പോർട്ടർ

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇ ദേശീയ ദിനം; ഔദ്യോഗിക ഗാനം പുറത്തിറക്കി

53-ാമത് യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ചുള്ള ഔദ്യോഗിക ഗാനം പുറത്തിറക്കി. യൂണിയൻ ഡേ സംഘാടക സമിതിയാണ് ​ഗാനം പുറത്തിറക്കിയത്. 'ബദൗ ബനീന ഉമ്മ' (Badou Baniina...

യുഎഇ ദേശീയ ദിനം; ഷാർജയിലും അജ്മാനിലും സർക്കാർ ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ അവധി

യുഎഇ ദേശീയ ദിനം പ്രമാണിച്ച് ഷാർജയിലും അജ്മാനിലും സർക്കാർ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ അവധിയാണ് മാനവ വിഭവശേഷി വകുപ്പ് പ്രഖ്യാപിച്ചത്. ഡിസംബർ 2,...

ബജ്‌രംഗ് പുനിയക്ക് നാല് വർഷം വിലക്ക്; ദേശീയ ഉത്തേജക വിരുദ്ധ സമിതിയുടേതാണ് നടപടി

ഗുസ്‌തി താരവും ടോക്കിയോ ഒളിംപിക്സ് വെങ്കല മെഡൽ ജേതാവുമായ ബജ്‌രംഗ് പുനിയക്ക് നാല് വർഷം വിലക്ക്. ദേശീയ ഉത്തേജക വിരുദ്ധ സമിതിയുടേതാണ് നടപടി. ഉത്തേജക...

സുരക്ഷ വർധിപ്പിക്കാനൊരുങ്ങി ദുബായ് ആര്‍ടിഎ; ഗ്രാമപ്രദേശങ്ങളിൽ കൂടുതൽ തെരുവ് വിളക്കുകൾ സ്ഥാപിക്കും

ദുബായുടെ ​ഗ്രാമപ്രദേശങ്ങളിലെ സുരക്ഷ വർധിപ്പിക്കാനൊരുങ്ങി ദുബായ് റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി. ഇതിനായി വിവിധ ഭാ​ഗങ്ങളിൽ കൂടുതൽ തെരുവ് വിളക്കുകൾ സ്ഥാപിക്കാനാണ് തീരുമാനം. 2026...