ഇന്ത്യൻ ഫുട്ബോളിന്റെ ‘കറുത്ത മുത്ത്’ ആണ് ഐ എം വിജയൻ. മലയാളത്തിന്റെ ഈ സ്വന്തം ഐ.എം.വിജയൻ ദുബായിൽ മീൻ വെട്ടുന്നതിനെ കുറിച്ച് ആലോചിക്കാൻ പോലും കഴിയില്ല. എന്നാൽ ഇത് കേട്ടവർ മുഴുവൻ അമ്പരന്ന് പോയി. വാരാന്ത്യങ്ങളിൽ മീൻ വെട്ടുന്ന ഈ ഐ ആം വിജയനെ കാണാനും സെൽഫിയെടുക്കാനും ഖിസൈസിലെ മദീന ഹൈപ്പർമാർക്കറ്റിൽ തിരക്ക് ഏറും.
എന്നാൽ കേരളത്തിന്റെ ഫുട്ബോൾ ഇതിഹാസം ഐ.എം.വിജയനെ’ നേരിട്ട് കണ്ടപ്പോഴാണ് പലർക്കും കാര്യം മനസിലായത്. തൃശൂർ കൊടുങ്ങല്ലൂർ സ്വദേശി നൗഷാദ് എ.റഹ്മാനാണ് ഇതിഹാസമായ ദുബായിലെ ഈ ഐ.എം.വിജയനായി വിലസുന്നത്. പ്രമുഖ താരത്തിന്റെ രൂപഭാവവും അതേപടി ഉള്ളത്കൊണ്ട് അതേ നാട്ടുകാരൻ കൂടിയായ നൗഷാദ് ചെറുപ്പകാലം മുതലേ അറിയപ്പെടുന്നത് ‘വിജയൻ നൗഷാദ്’ എന്നാണ്.