‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ഹ്രസ്വകാല സൈനിക റിക്രൂട്ട്മെന്റ് പദ്ധതിയായ അഗ്നിപഥിനെതിരെ വ്യാപകമായി പ്രതിഷേധം തുടരുന്നതിനിടെ പദ്ധതി നടപ്പാക്കാനുള്ള നീക്കങ്ങൾ വേഗത്തിലാക്കി കേന്ദ്ര സർക്കാർ. വിജ്ഞാപനം രണ്ട് ദിവസത്തിനകം പ്രസിദ്ധീകരിച്ച് റിക്രൂട്ട്മെന്റ് ജൂൺ 24 മുതൽ...
രാജ്യത്ത് അനധികൃത പാർക്കിംഗ് ശ്രദ്ധയിൽ പെട്ടാൽ വിവരം നൽകുന്നവർക്ക് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി 500 രൂപ പാരിതോഷികം പ്രഖ്യാപിച്ചു. റോഡുകളിൽ അനധികൃത പാർക്കിംഗ് ഒഴിവാക്കുന്നതിന്റെ ഭാഗമായി കർശനമായ നടപടി സ്വീകരിക്കുന്നതിന്റെ...
രാജ്യത്തെ പൗരന്മാര് അമിതമായ ചായ കുടി നിയന്ത്രിക്കണമെന്ന് പാകിസ്താന് ഫെഡറല്‍ ആസൂത്രണ വികസന മന്ത്രി അഹ്സന് ഇഖ്ബാല്‍. തേയില ഇറക്കുമതി പാക് സര്‍ക്കാരിന് വലിയ സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാക്കുന്നതിനാൽ രാജ്യത്തെ സമ്പദ് വ്യവസ്ഥയെ...
അടിയന്തര പാസ്പോര്‍ട്ട് പുതുക്കലിന് തത്കാല്‍ സേവനങ്ങൾ കൂടുതല്‍ സജീവമാക്കി യുഎഇയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്. പാസ്പോര്‍ട്ട് പുതുക്കലിന് വന്‍ തിരക്ക് അനുഭവപ്പെട്ടതോടെയാണ് എല്ലാ ദിവസവും തത്കാല്‍ സേവനങ്ങൾ ഏര്‍പ്പെടുത്താന്‍ തീരുമാനം ആയതെന്ന് യുഎഇയിലെ ഇന്ത്യന്‍...
മുഖ്യമന്ത്രിയും ശിവശങ്കറും ഉൾപ്പെടെയുള്ളവർക്ക് സ്വർണക്കടത്തിൽ പങ്കുണ്ടെന്ന് കേസിലെ പ്രധാന പ്രതി സ്വപ്ന സുരേഷ് മാധ്യമങ്ങളോട് തുറന്നുപറഞ്ഞു. എം ശിവശങ്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, ഭാര്യ കമല വിജയൻ , മകൾ വീണ, സെക്രട്ടറി...