‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ലക്ഷദ്വീപിൽ പൊതുസ്ഥലങ്ങളിൽ മത്സ്യവില്പനക്ക് നിരോധനമേർപ്പെടുത്തി. ദ്വീപുകളിൽ കച്ചവടം നടക്കുന്ന മത്സ്യമാർക്കറ്റുകൾ ഉപയോഗപ്പെടുത്തുന്നതിന് പകരം വഴിവക്കിലും ജംഗ്ഷനുകളിലും മത്സ്യം വിൽക്കുന്നത് പരിസരം വൃത്തിഹീനമാകുന്നതിനും, പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നതിനും കാണമാകുന്നു എന്ന് ചൂണ്ടികാട്ടിയാണ് ഭരണകൂടത്തിന്റെ ഉത്തരവ്.
2002ലും...
ഗോൾമഴപ്പെയ്യിച്ച് ഇന്ത്യന്‍ ഫുട്ബോൾ ചരിത്രത്തില്‍ സ്വന്തം പേര് എഴുതിച്ചേര്‍ത്ത മലയാളികളുടെ സ്വന്തം ഐഎം വിജയന്‍ സ്വന്തം പേരിനൊപ്പം ഒരു ഡോക്ടര്‍ പദവി കൂടി കൂട്ടിച്ചേര്‍ത്തിരിക്കുന്നു.ഐഎം വിജയന്‍ ഇനിമുതല്‍ ഡോ.ഐഎം വിജയനാണ്. റഷ്യയിലെ അക്കാൻഗിർസ്‌ക്...
സ്വകാര്യമേഖലയില്‍ മലയാളം ഉൾപ്പടെ 11 ഭാഷകളില്‍ തൊഴില്‍ കരാറുകളും രേഖകളും സമര്‍പ്പിക്കാന്‍ അനുമതി നല്‍കി ദുബായ് മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം. കരാറുകൾ സംബന്ധിച്ച വ്യക്ക്തമായ അവബോധം തൊഴിലാഴിയ്ക്ക് ലഭിക്കുന്നതിനാണ് വിവിധ ഭാഷകൾക്ക് അംഗീകാരം...
ലോകം നേരിടാനിരിക്കുന്നത് കടുത്ത മാനസികാരോഗ്യ പ്രതിസന്ധിയാണെന്ന മുന്നറിയിപ്പുമായി യു എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. 2022ലെ ലോക മാനസികാരോഗ്യ റിപ്പോര്‍ട്ട് പുറത്തുവിട്ട് കൊണ്ട് നടത്തിയ പ്രസ്താവനയിലാണ് മുന്നറിയിപ്പ് നൽകിയത്. ലോകത്ത് ഒരു...
മൂന്നാം ലോക കേരള സഭ സമാപിച്ചു. പ്രവാസികള്‍ മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ചാണ് സമാപനം. ലോക കേരള സഭ ബഹിഷ്‌കരിച്ച പ്രതിപക്ഷത്തിന്റെ നടപടി അപഹാസ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ലോക കേരള സഭയില്‍...
ലോക കേരള സഭയുടെ മൂന്നാം സമ്മേളനം ജൂൺ 16നാണ് തുടക്കമായത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്. അനാരോഗ്യത്തെ തുടർന്ന് വിശ്രമത്തിലായതിനാൽ മുഖ്യമന്ത്രി പിണറായി വിജയൻ ചടങ്ങിൽ പങ്കെടുത്തില്ല....