‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

GULF PAGE

spot_img

ബഹിരാകാശ രംഗത്തെ യുഎഇ കുതിപ്പ്

ബഹിരാകാശ ദൌത്യങ്ങളുടെ ഭാഗമായി ആകാശവിതാനങ്ങൾ താണ്ടുന്ന മനുഷ്യരുടെ പക്ഷത്തേക്ക് അറബ് ജനതയെ ആനയിക്കുന്ന രാജ്യമാവുകയാണ് യുഎഇ. ശാസ്ത്രീയ കഴിവുകൾ വികസിപ്പിക്കുന്നതിനും പുതിയ പരീക്ഷണങ്ങൾക്ക് തുടക്കമിടുന്നതിനും അറബ് മേഖലയിൽനിന്ന് യുഎഇ ചെറുതല്ലാത്ത സംഭാവനകൾ ഇതിനകം...

ആകാശത്തെ തൊടാൻ നടന്നുകയറിയ ഏഴ് പേർ

ലോകത്തിലെ അത്ഭുതകരമായ കെട്ടിട നിർമ്മിതികളിലൊന്നാണ് ദുബായിലെ ബുർജ് ഖലീഫ. 828 മീറ്റർ ഉയരമുള്ള 160 നിലകളോടു കൂടിയ കെട്ടിടം. ഇന്നുവരെ നിർമ്മിച്ചിട്ടുള്ള മനുഷ്യനിർമ്മിതികളിൽ ഏറ്റവും ഉയരം കൂടിയ കെട്ടിടം. എന്നാൽ ഏറ്റവും ഉയരുമുളള...

പ്രണയത്തിന് വിചിത്രമായ സഞ്ചാര പഥം

പ്രണയമെന്നത് പോസിറ്റീവാണെന്ന് പ്രവാസി എഴുത്തുകാരി ഹണി ഭാസ്കരൻ. വാലൻ്റൈൻസ് ദിനത്തോട് അനുബന്ധിച്ച് ഏഷ്യാ ലൈവിന് അബുദാബിയിൽ നൽകിയ അഭിമുഖത്തിലാണ് എഴുത്തുകാരി പ്രണയത്തെപ്പറ്റിയുളള കാഴ്ചപ്പാടുകളും നിലപാടുകളും വ്യക്തമാക്കിയത്. പ്രണയത്തിന് മാറ്റം വന്നിട്ടില്ല, എന്നാൽ ആളുകൾ...

മരണം പലവട്ടം കൺമുന്നിലെത്തി; ഇനി ഭയമില്ലെന്ന് മലയാളി പർവ്വതാരോഹകൻ

ബിടെക്കും, എംടെക്കും പൂർത്തിയാക്കിയ കാലം. ഭാവി എന്തെന്ന അന്വേഷണങ്ങൾക്കിടെ അമ്മയുടെ നിർബന്ധപ്രകാരം പി.എസ്.സി പരീക്ഷകൾ എഴുതിത്തുടങ്ങി. മകനെ സർക്കാർ ഉദ്യോഗസ്ഥനായി കാണാനുളള അമ്മയുടെ ആഗ്രഹം സഫലമാക്കി പോസ്റ്റ് ഓഫീസ് ജീവനക്കാരനായി നിയനം. ജോലി...

വെളിച്ചം ഉദിച്ചെത്തുന്ന ഷാർജയുടെ കഥ

ശിലായുഗകാലം മുതൽക്കേ മനുഷ്യവാസം ഉണ്ടായിരുന്നതായി കരുതപ്പെടുന്ന ഒരു മരുഭൂ പ്രദേശമാണ് ഇന്ന് ആഗോള പ്രശസ്തമായ ഷാർജ. യുഎഇയിൽ ദുബായ്ക്കും അജ്മാനും ഇടയിലുളള ചെറിയ ഭൂപ്രദേശം. അറബ് ലോകത്തെ സാംസ്കാരിക തലസ്ഥാനം എന്ന അടയാളപ്പെടുത്തലോടെയാണ്...

അത്ഭുതം സൃഷ്ടിച്ച ഷെയ്ഖ് സായിദ് റോഡ്

മൊബൈൽ ഫോണുകളും നാവേഗേഷൻ സംവിധാനകളും അപ്രാപ്യമായിരുന്ന ഒരുകാലം. മരുഭൂമിയിലേയും കടൽത്തീരത്തേയും മണൽത്തരികളിലൂടെ അതിദൂരങ്ങൾ പിന്നിടുന്ന രണ്ട് പ്രദേശങ്ങൾ. മണിക്കൂറുകൾ നീളുന്ന ആ യാത്രയും നേരിടുന്ന വെല്ലുവിളികളും മറികടക്കാൻ 1971ൽ ഒരു തീരുമാനമുണ്ടാകുന്നു. ഇരു...
spot_img