‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

GULF PAGE

spot_img

ഖത്തറിൽ വയോജനങ്ങളുടെ ആരോഗ്യ സംരക്ഷണം ലക്ഷ്യമിട്ട് സർവ്വേ

ഖത്തറിൽ വയോജന സർവേ നടപ്പാക്കാൻ പൊതുജനാരോഗ്യ മന്ത്രാലയത്തിൻ്റെ തീരുമാനം. ഒരുവർഷം നീളുന്ന സർവ്വേ 2024 നവംബര്‍ മൂന്നിന് ആരംഭിച്ച് 2025 ജനുവരി 31ന് അവസാനിക്കും. വയോജനങ്ങളുടെ ആരോഗ്യവും ക്ഷേമവും മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായാണ് സർവ്വേയ്ക്ക്...

കടലിന് നടുവിൽ മുത്തുകളുടെ കേന്ദ്രം

യുഎഇയിലെ അബുദാബി എമിറേറ്റിൻ്റെ ഭാഗമായി ചേർന്നു കിടിക്കുന്ന ചരിത്ര പ്രധാനമായ ദ്വീപുകളിൽ ഒന്നാണ് ഡാൽമ ദ്വീപ്. കടലിൽ അൽ-ദന്ന പർവതത്തിന് വടക്കുപടിഞ്ഞാറായി 42 കിലോമീറ്ററും അബുദാബിയിൽ നിന്ന് 210 കിലോമീറ്ററും ദൂരെമാറിയുളള പ്രദേശം....

ട്രാഫിക് ഫ്ലോ പ്രധാനം; നയം നടപ്പാക്കാൻ ദുബായ്

ദുബായിൽ അനുഭവപ്പെടുന്ന ഗതാഗതത്തിരക്കിന് പരിഹാരമെന്ത്? പദ്ധതികൾ പലതുപരീക്ഷിച്ചിട്ടും പരിഹാരമാകാത്ത കുരുക്കഴിക്കാൻ തീരുമാനിച്ചിരിക്കുകയാണ് ഭരണാധികാരികൾ. ബുധനാഴ്ച നടന്ന എക്‌സിക്യൂട്ടീവ് കൗൺസിലിൽ പുതിയ ട്രാഫിക് ഫ്ലോ പ്ളാൻ നടപ്പാക്കാൻ തീരുമാനിച്ചിരിക്കുകയാണ് ദുബായിലെ ഗതാഗത വിഭാഗമായ ആർടിഎ. ഇതിനായി...

ലോകത്തിലെ ഏറ്റവും ആഴമേറിയ നീന്തൽക്കുളം

ലോകത്തിലെ ഏറ്റവും വലിയ മാൾ, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം എന്നിങ്ങനെ അതിശയങ്ങളുടെ നഗരമാണ് ദുബായ്. എന്നാൽ ഏറെ വെത്യസ്തവും ടൂറിസ്റ്റുകളെ ആകർഷിക്കുകയും ചെയ്യുന്ന ദുബായിലെ മറ്റൊരത്ഭുതമാണ് ഡീപ് ഡൈവ് ദുബായ്....

പ്രാർത്ഥനകളാൽ പുതുമനുഷ്യനാക്കപ്പെടുന്ന റമദാൻ

റമദാൻ കാലം അവസാനിക്കാൻ ദിവസങ്ങൾ മാത്രമാണ് ബാക്കി. തീഷ്ണമായ പ്രാർത്ഥനകളിലൂടെ അവസാന ദിവസങ്ങളിലെ നോമ്പ് എടുക്കുകയാണ് വിശ്വാസികൾ. ദുൽഹിജ്ജ ആദ്യപത്ത് ദിവസങ്ങളിൽ പകലുകൾക്കാണ് ശ്രേഷ്ഠത കൽപ്പിക്കുന്നതെങ്കിൽ റമദാൻ അവസാന പത്തിൽ രാവുകൾക്ക് ശ്രേഷ്ഠതയേറും...

സ്വയം നിയന്ത്രിതമാകുന്ന ആത്മസംസ്കരണം

പ്രാർത്ഥനകളുടേയും വ്രതാനുഷ്ഠാനങ്ങളുടേയും മാസമാണ് റമദാൻ. ഒരു മാസം മുഴുവന്‍ നീളുന്ന ദിനചര്യ. ഗൾഫ് മേഖലകളിൽ റമദാനോട് അനുബന്ധമായി ജീവിതസാഹചര്യങ്ങളും ചുറ്റുപാടുകളും മാറുന്ന കാലം കൂടിയാണിത്. വീടും തൊഴിലിടവും പൊതുഇടങ്ങളും തുടങ്ങി സകലതും വിശ്വാസികളുടെ...
spot_img