‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
അഡോൾഫ് ഹിറ്റ്ലറുടെതെന്ന് കരുതപ്പെടുന്ന വാച്ച് 8.69 കോടി രൂപയ്ക്ക് അമേരിക്കയിലെ മേരിലൻഡിലെ അലക്സാണ്ടർ ഹിസ്റ്ററിക്കൽ ഓഷൻ ഹൗസ് അജ്ഞാതന് വിറ്റു. സ്വസ്തിക് ചിഹ്നവും 'എ എച് ' എന്ന ഇംഗ്ലീഷ് അക്ഷരങ്ങളും കൊത്തിയതാണ്...
ഇൻസ്റ്റാഗ്രാം റീലുകളിലൂടെ കോൺടെന്റുകൾ ക്രീയേറ്റ് ചെയ്തുകൊണ്ട് രണ്ട് വർഷത്തിനുള്ളിൽ ഫോളോവേർസിനെ സ്വന്തമാക്കിയ ഇൻസ്റ്റാഗ്രാം താരങ്ങളെ ആദരിക്കാൻ ഫേസ്ബുക്കിന്റെ മാതൃസ്ഥാപനമായ മെറ്റ കൊച്ചിയിൽ ക്രീയേറ്റർസ് മീറ്റ് സംഘടിപ്പിച്ചു. ഫേസ്ബുക്കിന്റെ ഇന്ത്യൻ ഡയറക്ടറും പാർട്ണർഷിപ് മേധാവിയുമായ...
ഏറ്റവും കൂടുതൽ ഉപയോക്താക്കൾ ഉള്ള മെസേജിംഗ് ആപ്ലിക്കേഷൻ ആയ വാട്സ്ആപ്പ് ഉപയോഗിക്കാൻ ഇനി പ്രതിമാസം പണം അടക്കേണ്ടി വന്നേക്കുമെന്ന് സൂചന. ഫെയ്സ്ബുക്കിന്റെ നിയന്ത്രണത്തിലുള്ള വാട്സ്ആപ്പ് വിൽക്കുന്ന കാര്യം കമ്പനി പരിഗണിക്കുന്നതായി ബ്ലൂംബർഗ് റിപ്പോർട്ട്...
കേരളത്തിന് സ്വന്തമായൊരു ഓൺലൈൻ ഓട്ടോ ടാക്സി സർവീസ് വരുന്നു. കേരള സവാരി എന്ന് പേരിട്ടിരിക്കുന്ന പദ്ധതി ചിങ്ങം 1 മുതൽ തുടങ്ങും. ഓലയ്ക്കും ഊബറിനും പകരക്കാരൻ ആയാണ് ഓൺലൈൻ ഓട്ടോ ടാക്സി സർവീസ്...
ടോൺസായിയിലെ മലയിടുക്കിലൂടെ കയറിപോകുന്ന പ്രണവിന്റെ വീഡിയോ മുൻപ് വൈറലായിരുന്നു. ഇപ്പോഴിതാ കൂറ്റൻ പാറയിൽ ആയാസമില്ലാതെ പ്രണവ് കയറുന്ന ഒരു വീഡിയോ പുറത്തുവന്നിരിക്കുന്നു. പിന്നാലെ കമെന്റ് ബോക്സ് നിറഞ്ഞുകവിഞ്ഞിരിക്കുകയാണ്. 'മല്ലു സ്പൈഡർമാൻ വീണ്ടും വന്നല്ലോ,...
തിരുവനന്തപുരം സി ഇ ടി കോളേജിന് സമീപത്തെ വെയ്റ്റിംഗ് ഷെഡിൽ ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരിക്കുന്നുവെന്നാരോപിച്ച് നാട്ടുകാർ ബെഞ്ച് വെട്ടി പൊളിച്ച് ഒരാൾക്ക് മാത്രം ഇരിക്കാൻ പറ്റുന്ന രീതിയിലാക്കിയിരുന്നു. എന്നാൽ ഇത് ചെയ്തവർക്ക് അതേ...