‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
വിവാഹം കഴിച്ചാൽ കൂട്ടുകാർ പുറത്താകുമെന്നുള്ളത് കേട്ടുപഴകിയ പല്ലവിയാണ്. പിന്നെ വൈകുന്നേരത്തെ കൂട്ടുകാരുടെ ഒത്തുകൂടൽ നടക്കില്ലെന്നാണ് പൊതുവേ പരിഭവം. അതുകൊണ്ടാണ്, വിവാഹിതനായാലും തങ്ങളുടെ കൂട്ടുകാരനെ അത്ര പെട്ടെന്നൊന്നും ഭാര്യയ്ക്ക് വിട്ടുകൊടുക്കില്ലെന്ന് കഞ്ചിക്കോട്...
ഖത്തർ ലോകകപ്പിൽ തൻ്റെ ഇഷ്ടടീമിനെ പ്രഖ്യാപിച്ച് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. 'മേഴ്സി' കപ്പും കൊണ്ടേ പോകൂവെന്നും കളരിയഭ്യാസം ഫുട്ബോളിൽ വളരെയധികം സഹായകമാണെന്നുമാണ് ഒരു വാർത്താചിനലിനോട് എൽഡിഎഫ് കൺവീനർ ഇ പി...
സമൂഹമാധ്യമങ്ങളിൽ വൈറൽ ആകാൻ കൂടുതൽ സമയം ചെലവഴിച്ചെന്നാരോപിച്ച് യുവതിയെ ഭർത്താവ് കഴുത്തുഞ്ഞെരിച്ച് കൊലപ്പെടുത്തി. യുവതി നിരന്തരം റീൽസുണ്ടാക്കി പോസ്റ്റ് ചെയ്യുന്നതും ആരാധകരുടെ എണ്ണം വർധിക്കുന്നതുമാണ് ഭർത്താവിനെ പ്രകോപിപ്പിച്ചത്. പൊലീസെത്തി ഇയാളെ അറസ്റ്റ് ചെയ്തു.
തമിഴ്നാട്ടിലെ...
മെറ്റയുടെ കീഴിലുള്ള മെസ്സഞ്ചർ ആപ്പായ വാട്ട്സ്ആപ്പ് തകരാറിലായി. ലോകമെമ്പാടും 30 മിനുട്ടില്‍ അധികമായി വാട്ട്സ്ആപ്പ് സേവനങ്ങള്‍ തടസ്സപ്പെട്ടിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. ഓണ്‍ലൈന്‍ സേവനങ്ങളുടെ തടസ്സം കാണിക്കുന്ന സൈറ്റ് പ്രകാരം പ്രശ്നം റിപ്പോര്‍ട്ട്...
അമ്മയ്ക്കെതിരെ പരാതി നൽകാൻ 3 വയസുകാരൻ പൊലീസ് സ്റ്റേഷനിലെത്തിയ വീഡിയോ വൈറലാകുന്നു. അമ്മ മിഠായി വാങ്ങി തരാറില്ലെന്നും അതുകൊണ്ട് അമ്മയ്ക്കെതിരെ കേസെടുക്കണമെന്നുമാണ് കുഞ്ഞിൻ്റെ ആവശ്യം.
കുട്ടിയുടെ പരാതി കേട്ട് ചിരിയടക്കാൻ കഴിയാതെ...
കാര്‍ വിപണിയില്‍ പുതിയ തരംഗം തീര്‍ക്കാന്‍ ഒരുങ്ങുകയാണ് ലൈറ്റ് ഇയര്‍ സീറൊ എന്ന ഡച്ച് കമ്പനി. സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന 150 കാറുകൾ യൂറോപ്പില്‍ പുറത്തിറക്കിയതിന് പുറമെ യുഎഇ ഉൾപ്പെടെ മിഡില്‍ ഈസ്റ്റിലും കൂടുതല്‍...