‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ട്വിറ്ററിൻ്റെ സിഇഒ സ്ഥാനം രാജി വച്ചൊഴിയുമെന്ന് പ്രഖ്യാപിച്ച് ഇലോൺ മസ്ക്. ഇന്ന് പുലർച്ചെയാണ് ട്വിറ്ററിലൂടെ മസ്കിൻ്റെ വെളിപ്പെടുത്തൽ.
‘ട്വിറ്റർ സിഇഒ സ്ഥാനം ഏറ്റെടുക്കാൻ മാത്രം വിഡ്ഢിയായ ഒരാളെ കണ്ടെത്തിയാൽ ഉടൻ രാജി വയ്ക്കും....
റിലയൻസ് ജിയോയുടെ 5ജി സേവനം 'ജിയോ ട്രൂ 5ജി' കൊച്ചിയിൽ ഇന്നു മുതൽ ഔദ്യോഗിക തുടക്കം. കേരളത്തിൽ ആദ്യമായി 5ജി സേവനങ്ങൾ ഔദ്യോഗികമായി ആരംഭിച്ചത് ജിയോ ആണ്. എയർടെൽ 5ജി കൊച്ചിയിൽ...
ഓരോ തവണയും വ്യത്യസ്ത ഫീച്ചറുകളുമായി ഉപയോക്താക്കളെ വിസ്മയിപ്പിക്കുകയാണ് വാട്ട്സാപ്പ്. വാട്ട്സാപ്പ് ഇപ്പോൾ അടിക്കടി പുത്തൻ ഫീച്ചറുകൾ അവതരിപ്പിക്കുകയാണ്. ഇപ്പോൾ പുതിയൊരു ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് വാട്സാപ്പ്.
നിലവിൽ നമ്മൾ അയക്കുന്ന ചിത്രങ്ങൾ മാത്രമാണ് ‘വ്യൂ വൺസ്’...
അപ്രതീക്ഷിതമായിരുന്നു ആദ്യ മത്സരത്തിലെ തോൽവി. പക്ഷെ തളരാതെ തിരിച്ചെ്തതുമെന്ന് പ്രതീക്ഷ നൽകുകയാണ് മെസ്സി. അർജൻ്റീന കൂടുതൽ കരുത്തോടെ തിരികെവരുമെന്നും മെസ്സി ആരാധകരെ അറിയിച്ചു. ഫാൻസിനോട് ഞങ്ങളെ വിശ്വസിക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. ഈ ഗ്രൂപ്പ്...
മുൻ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ ട്വിറ്റർ അക്കൗണ്ട് പുനസ്ഥാപിച്ചു. ട്രംപിനെ ട്വിറ്ററിലേക്ക് തിരികെയെടുക്കണോ എന്ന് ട്വിറ്റർ മേധാവി എലോൺ മസ്ക് ഒരു അഭിപ്രായ വോട്ടെടുപ്പ് നടത്തി. ഇതിന് പിന്നാലെ ട്രംപിൻ്റെ...
ഫേസ്ബുക്കിലെ പ്രൊഫൈല്‍ സെറ്റിംഗ്സില് നിര്‍ണായക മാറ്റം വരുന്നു. ഇനി ഉപയോക്താവിൻ്റെ പ്രൊഫൈലില്‍ മതം, രാഷ്ട്രീയം, വിലാസം, താത്പര്യങ്ങള്‍ എന്നിവ ഉണ്ടായിരിക്കില്ല. ഡിസംബര്‍ 1 മുതലാണ് ഈ മാറ്റം വരുന്നത്
ഫേസ്ബുക്ക് നാവിഗേറ്റ് ചെയ്യാനും...