‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ട്വിറ്ററിന് വെല്ലുവിളിയുയർത്തി ത്രെഡ്സ് എന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം മെറ്റ ആരംഭിച്ചിരിക്കുകയാണ്. ട്വിറ്ററിന്റെ പോരായ്മകൾ നികത്തിയാണ് പുതിയ ആപ്പ് രൂപകല്പന ചെയ്തിരിക്കുന്നത്. എന്നാൽ ത്രെഡ്സിന് മുമ്പ് ട്വിറ്ററിന് തലവേദനയുയർത്തിയ സോഷ്യൽ മീഡിയ ആപ്പ്...
ട്വിറ്ററിനെ നേരിടാന്‍ പുതിയ മൈക്രോബ്ലോഗിങ് പ്ലാറ്റ്ഫോം അവതരിപ്പിച്ച് ഫെയ്സ്ബുക്കിന്റെയും ഇൻസ്റ്റഗ്രാമിന്റെയും മാതൃകമ്പനിയായ മെറ്റ. 'ത്രെഡ്സ്' എന്ന പുതിയ ആപ്ലിക്കേഷൻ ഇൻസ്റ്റഗ്രാം നെറ്റ് വർക്കിന് കീഴിൽ ഒരു ചാറ്റിംഗ് ആപ്പ് പോലെ ആയിരിക്കും പ്രവർത്തിക്കുക....
പുതിയ ഫോണിലേക്ക് പഴയ ഫോണിൽ നിന്ന് ചാറ്റുകൾ എളുപ്പം കൈമാറുന്നതിനുള്ള സംവിധാനവുമായി പ്രമുഖ ഇൻസ്റ്റന്റ് മെസേജിങ് ആപ്പായ വാട്സ്ആപ്പ്.
വാട്സ്ആപ്പിന്റെ മാതൃ കമ്പനിയായ മെറ്റയുടെ സിഇഒ മാർക്ക് സക്കർബർഗാണ് പുതിയ ഫീച്ചർ അവതരിപ്പിച്ചത്. സ്വകാര്യത...
മോണിടൈസേഷൻ നിയമങ്ങളിൽ വൻ മാറ്റം വരുത്തി യൂട്യൂബ്. ആയിരം സബ്സ്ക്രൈബേഴ്സ്, ഒരു വർഷത്തിനിടെ 4000 മണിക്കൂർ കാഴ്ചകൾ, അല്ലെങ്കിൽ 90 ദിവസത്തിനിടെ ഒരു കോടി ഷോർട്സ് വ്യൂ എന്നിവയാണ് നിലവിലുള്ള നിബന്ധനങ്ങൾ. പുതുക്കിയ...
മുഗൾ ഭരണാധികാരിയായിരുന്ന ഔറംഗസീബിൻ്റെ ചിത്രം വാട്സപ്പ് ഡിപിയാക്കിയ വ്യക്തിയ്ക്കെതിരെ മുംബൈ പോലീസ് കേസെടുത്തു. മൊബൈൽ കമ്പനിയിൽ ജോലി ചെയ്യുന്ന വ്യക്തിയ്ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ഹിന്ദു സംഘടനയിലെ അംഗമായ അമർജീത് സുർവെ എന്നയാളാണ് പരാതി...
ഈ വർഷം നടക്കുന്ന ഏഷ്യാ കപ്പും ഏകദിന ലോകകപ്പും ഹോട്ട്സ്റ്റാറിൽ സൗജന്യമായി കാണാം. ഐപിഎൽ സൗജന്യമായി സ്ട്രീം ചെയ്ത് ജിയോ സിനിമ സബ്സ്ക്രൈബേഴ്സിനെ കൂട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് ഹോട്ട്സ്റ്റാറും സൗജന്യ സ്ട്രീമിങ്ങുമായി രംഗത്തെത്തിയത്....