‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

World

spot_img

തകരാർ കണ്ടെത്തിയത് 2 മണിക്കൂർ മുമ്പ്; ബോയിങ് സ്റ്റാർലൈനർ വിക്ഷേപണം മാറ്റിവച്ചു

തകരാർ കണ്ടെത്തിയത് വിക്ഷേപണത്തിന് രണ്ട് മണിക്കൂര്‍ മുമ്പ്. പിന്നാലെ ബോയിങ്‌ സ്റ്റാർലൈനർ വിക്ഷേപണം മാറ്റിവച്ചു. യാത്രികരായ സുനിത വില്യംസും ബുച്ച് വിൽമോറും വിക്ഷേപണത്തിനായി പേടകത്തിൽ പ്രവേശിച്ച് എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായപ്പോഴാണ് തകരാർ കണ്ടെത്തിയത്....

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍, നടന്‍ ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍റെ വേഷം ചെയ്ത നടന്‍ ബെര്‍ണാഡ് ഹില്‍ അന്തരിച്ചു. ദ ലോര്‍ഡ് ഓഫ് റിംഗ്സ് പോലുള്ള ചിത്രങ്ങളിലെ വേഷങ്ങളിലൂടെയും പ്രശസ്തനാണ് ഇദ്ദേഹം. 79 വയസായിരുന്നു. ഞായാറാഴ്ച രാവിലെയാണ് നടന്‍റെ മരണം സംഭവിച്ചത്...

‘ആകാശം കടന്ന ആവേശം…’58-ാം വയസ്സിൽ മൂന്നാമത്തെ ബഹിരാകാശ യാത്രയ്‌ക്കൊരുങ്ങി സുനിത വില്ല്യംസ് 

പതിനെട്ട് വർഷം മുമ്പ് നാൽപതാം വയസ്സിൽ ഇന്ത്യൻ വംശജയായ സുനിത വില്യംസിന്റെ ആദ്യ ബഹിരാകാശയാത്ര ലോകം മൊത്തം ചർച്ചചെയ്യപ്പെട്ടിരുന്നു. ആ യാത്ര ചരിത്രത്തിൽ ഇടം പിടിക്കുകയും ചെയ്തു. ഇപ്പോഴിതാ, 58-ാം വയസ്സിൽ മൂന്നാമത്തെ...

റിപ്പോര്‍ട്ട് പക്ഷപാതപരമാണ്, അമേരിക്കയുടെ മനുഷ്യാവകാശ റിപ്പോര്‍ട്ട് തള്ളി ഇന്ത്യ

അമേരിക്കയുടെ മനുഷ്യാവകാശ റിപ്പോര്‍ട്ട് പക്ഷപാതപരമാണെന്ന് ഇന്ത്യ. ഇതിന് കേന്ദ്രസര്‍ക്കാര്‍ ഒരു വിലയും നല്‍കുന്നില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. മണിപ്പൂരില്‍ നടന്ന സംഘര്‍ഷങ്ങള്‍, കാനഡയില്‍ ഖാലിസ്ഥാനി ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയ വിഷയം...

‘കനത്ത മഴയിൽ നനഞ്ഞ യുഎഇ’, യുഎഇയിലെ വെള്ളപ്പൊക്ക മേഖലകളുടെ ചിത്രങ്ങൾ പുറത്തുവിട്ട് നാസ

കനത്ത മഴയിൽ വെള്ളത്താൽ ചുറ്റപ്പെട്ട യുഎഇയുടെ ചിത്രങ്ങൾ യുഎസ് ബഹിരാകാശ ഏജൻസിയായ നാസ പുറത്തുവിട്ടു. ഏപ്രിൽ 19 ന്, കൊടുങ്കാറ്റിനുശേഷം ആദ്യമായി ലാൻഡ്‌സാറ്റ് 9 (ഉപഗ്രഹം) ഈ പ്രദേശത്തിന് മുകളിലൂടെ കടന്നുപോയപ്പോൾ ചില...

യു.എസില്‍ ഭാര്യയെ കൊന്ന് ഒളിവില്‍ പോയി, ഇന്ത്യക്കാരനെ കണ്ടെത്താന്‍ 2.1 കോടി രൂപ റിവാര്‍ഡ് പ്രഖ്യാപിച്ച് എഫ്.ബി.ഐ

യു.എസില്‍ ഭാര്യയെ കൊല ചെയ്തതിന് ശേഷം ഒളിവില്‍ പോയ ഇന്ത്യക്കാരനെ കണ്ടെത്താന്‍ 2.1 കോടി രൂപ റിവാര്‍ഡ് പ്രഖ്യാപിച്ച് എഫ്. ബി. ഐ. ഗുജറാത്ത് സ്വദേശിയായ 32 വയസുള്ള ഭദ്രേഷ്‌കുമാര്‍ ചേതന്‍ഭായ് പട്ടേല്‍...
spot_img