‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

SPORTS

spot_img

വെറും 28 റൺസ് ലീഡ്; മൂന്നാം ടെസ്റ്റും ഇന്ത്യ കൈവിടുമോ

ന്യൂസിലൻഡിന് എതിരായ മൂന്നാം ടെസ്റ്റിൽ ഇന്ത്യയുടെ ആദ്യ ഇന്നിംഗ്സ് 263ന് അവസാനിച്ചു. ഇന്ത്യയ്ക്ക് വെറും 28 റണ്‍സാണ് ഒന്നാം ഇന്നിംഗ്‌സ് ലീഡ് നേടാനായത്. ന്യൂസിലൻഡ് ആദ്യ ഇന്നിംഗ്സിൽ 235 റൺസ് ...

ഐപിഎല്‍ 2025; സഞ്ജു സാംസണ്‍ ഉൾപ്പെടെ 4 താരങ്ങളെ നിലനിര്‍ത്തി രാജസ്ഥാന്‍ റോയല്‍സ്

ഐപിഎൽ 2025 സീസണിൽ ക്യാപ്റ്റനും മലയാളി താരവുമായ സഞ്ജു സാംസൺ ഉൾപ്പെടെ നാല് താരങ്ങളെ നിലനിർത്തി രാജസ്ഥാൻ റോയൽസ്. മെഗാ ലേലത്തിന് മുന്നോടിയായാണ് തീരുമാനം. സഞ്ജുവിനെ കൂടാതെ യശസ്വി ജയ്‌സ്വാൾ, റിയാൻ പരാഗ്,...

നായകനാകാൻ വീണ്ടും കോലി; ആര്‍സിബി ക്യാപ്റ്റനാകുമെന്ന് റിപ്പോര്‍ട്ട്‌

മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ക്യാപ്റ്റനാകുമെന്ന് റിപ്പോർട്ട്. നിലവിലെ ക്യാപ്റ്റൻ ഫാഫ് ഡു പ്ലെസിക്ക് പകരമായാണ് കോലി എത്തുകയെന്നാണ് വിലയിരുത്തൽ. ഇതുമായി ബന്ധപ്പെട്ട് ടീം മാനേജ്മെന്റുമായി ചർച്ച...

ബലോൻ ദ് ഓറിൽ മുത്തമിട്ട് സ്പാനിഷ് താരം റോഡ്രി

മികച്ച ലോക ഫുട്ബോളർക്കുള്ള ബലോൻ ദ് ഓർ പുരസ്കാരം സ്വന്തമാക്കി മാഞ്ചസ്‌റ്റർ സിറ്റിയുടെ സ്‌പാനിഷ് മിഡ്ഫീൽഡർ റോഡ്രിക്ക്. സ്പെയിൻ ദേശീയ ടീമിനും മാഞ്ചസ്‌റ്റർ സിറ്റി ക്ലബ്ബിനും വേണ്ടി പുറത്തെടുത്ത മികവാണ് 28കാരൻ റോഡ്രിയെ...

ദക്ഷിണാഫ്രിക്കൻ പരമ്പര; വിവിഎസ് ലക്ഷ്മൺ മുഖ്യപരിശീലകനാകും

ദക്ഷിണാഫ്രിക്കയിൽ നടക്കാനിരിക്കുന്ന ടി-20 പരമ്പരയിൽ വിവിഎസ് ലക്ഷ്മൺ ഇന്ത്യൻ ടീമിൻ്റെ മുഖ്യപരിശീലകനാകും. നിലവിലെ കോച്ച് ഗൗതം ഗംഭീർ ബോർഡർ-ഗവാസ്‌കർ ട്രോഫിക്കായി ഓസ്‌ട്രേലിയയിലേക്ക് പോകുന്നതിനാലാണ് ലക്ഷ്മണിന് താൽക്കാലികമായി ചുമതല കൈമാറുന്നത്.ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ചാണ് റിപ്പോർട്ടുകൾ...

കാസര്‍കോട് സുനിൽ ഗവാസ്‌കറിന്റെ പേരിൽ ബീച്ച് റോഡ്; പേരിടാന്‍ താരം നേരിട്ടെത്തും

ലോക ക്രിക്കറ്റിലെ ലിറ്റിൽ മാസ്റ്റർ സുനിൽ ഗാവസ്കറിന്റെ പേരിൽ കാസർകോട് ബീച്ച് റോഡ് വരുന്നു. ബാങ്ക് റോഡിൽ നിന്ന് നെല്ലിക്കുന്ന് ബീച്ചിലേക്ക് എത്താനുള്ള നെല്ലിക്കുന്ന് ബീച്ച് റോഡാണ് പുനർനാമകരണം ചെയ്ത് സുനിൽ ഗാവസ്‌കർ...
spot_img