‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Business

spot_img

റിയൽ എസ്റ്റേറ്റ് നടപടികൾ ഇനി ഡിജിറ്റൽ, പുതിയ നിയമവുമായി ഖത്തർ

സ്വന്തമായി കുറച്ച് സ്ഥലം വാങ്ങുക എന്നത് എല്ലാവരുടെയും ആഗ്രഹമാണ്. സ്വന്തമായൊരു വീട്, സ്വന്തമായൊരു സ്ഥാപനം... അങ്ങനെ സ്വന്തമാക്കാൻ ഒരുപാട് കാര്യങ്ങളുണ്ട്. ഇന്ന് റിയൽ എസ്റ്റേറ്റ് മേഖല വലിയ രീതിയിൽ വിജയകരമായി മുന്നോട്ട് പോകുന്ന...

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിച്ചേക്കും

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. ചില ദേശീയ മാധ്യമങ്ങളാണ് ഇതു സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്ത് വിട്ടിരിക്കുന്നത്. 15 മുതൽ 17 ശതമാനം വരെയായിരിക്കും വർധനയെന്നാണ് റിപ്പോർട്ടിലുള്ളത്....

എന്റെ പൊന്നേ ഇതെങ്ങോട്ട്! സ്വർണ്ണം പവന് 52,000 കടന്നും മുന്നോട്ട്

വീണ്ടും റെക്കോർഡിട്ട് സ്വർണവില. 960 രൂപ കൂടി ഒരു പവൻ സ്വർണത്തിന്റെ വില 52,000 കടന്നു. ഒമ്പത് ദിവസത്തിനിടെ 2,920 രൂപയാണ് കൂടിയത്. ഇന്ന് ഒരു പവൻ സ്വർണത്തിനു 52,280 രൂപയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ‌...

ചരിത്രത്തിലാദ്യമായി സ്വര്‍ണവില പവന് അരലക്ഷം കടന്നു

പൊന്നിന് പൊള്ളും വില. ചരിത്രത്തില്‍ ആദ്യമായി അരലക്ഷത്തിന് മുകളിൽ എത്തിയിരിക്കുകയാണ് സ്വർണ്ണവില. പവന് 1040 രൂപ കൂടി 50,400യാണ് ഇന്നത്തെ സ്വർണവില. ഒരു ഗ്രാം സ്വർണത്തിന് 6,300 രൂപയായി. ഇന്നലെ 49,360 രൂപയായിരുന്നു ഒരു...

ബാങ്കിംഗ് പങ്കാളികളായി; ലുലു ഐപിഒ വാങ്ങാൻ കാത്തിരിപ്പ്

പ്രമുഖ മലയാളി വ്യവസായി എം.എ. യൂസഫലി ചെയർമാനായ ലുലു ഗ്രൂപ്പ് ഇൻ്റര്‍നാഷണലിൻ്റെ പ്രാരംഭ ഓഹരികൾ (IPO) ഉടൻ വിൽപ്പനയ്ക്കെത്തും. ഓഹരി വിൽപനയ്ക്ക് മുന്നോടിയായി എമിറേറ്റ്സ് എൻബിഡി ക്യാപ്പിറ്റൽ, അബുദാബി കമേഴ്സ്യൽ ബാങ്ക്, സിറ്റി...

ഇ​ന്ത്യ-യുഎ​ഇ എ​ണ്ണ​യി​ത​ര വ്യാ​പാ​രം 2030ഓ​ടെ ഇ​ര​ട്ടി​യാ​ക്കും

ഇ​ന്ത്യയും യുഎ​ഇയും തമ്മിലുളള എ​ണ്ണ​യി​ത​ര വ്യാ​പാ​രം 2030ഓ​ടെ ഇ​ര​ട്ടി​യാ​ക്കു​മെ​ന്ന്​ സെ​പ കൗ​ൺ​സി​ൽ ഡ​യ​റ​ക്ട​ർ. ഇരുരാജ്യങ്ങളും തമ്മിൽ സമഗ്ര സഹകരണ സാമ്പത്തിക കരാർ ഒപ്പുവച്ചതിന് ശേഷം എണ്ണയിതര വ്യാപാരത്തിൽ 16 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയെന്നും...
spot_img