‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Business

spot_img

മാരുതി വാഗൺ ആറിന് വൻ ജനപ്രീതി; അഞ്ചര വര്‍ഷത്തിടെ വിറ്റത് പത്ത് ലക്ഷം യൂണിറ്റുകൾ

അഞ്ചര വര്‍ഷം വാഗണ്‍ ആറിൻ്റെ പത്തു ലക്ഷം യൂണിറ്റുകൾ വിറ്റഴിച്ച് മാരുതിയുടെ പുതുചരിത്രം. 2019ല്‍ പുറത്തിറങ്ങിയ വാഗണ്‍ ആറിൻ്റെ ഏറ്റവും പുതിയ മോഡലാണ് ഈ നേട്ടത്തിലെത്തിയിരിക്കുന്നത്. 1999ല്‍ പുറത്തിറങ്ങിയ വാഗണ്‍ ആറിൻ്റെ ആദ്യമോഡൽ...

ഇത്തിഹാദ് എയർവേസിൽ വമ്പൻ റിക്രൂട്ട്മെൻ്റ്; പ്രവൃത്തിപരിചയം ഇല്ലാത്തവർക്കും അവസരം

വമ്പൻ റിക്രൂട്ട്മെൻ്റുമായി രംഗത്തെത്തുകയാണ് ഇത്തിഹാദ് എയർവേസ്. ഈ വര്‍ഷം അവസാനത്തോടെ 1,000 ക്യാബിന്‍ ക്രൂവിനെ നിയമിക്കാനൊരുങ്ങുകയാണ് കമ്പനി. ഓപ്പണ്‍ ഡേയില്‍ പങ്കെടുക്കുകയോ ഇത്തിഹാദിന്‍റെ careers.etihad.com എന്ന വെബ്സൈറ്റ് വഴിയൊ താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാമെന്ന്...

സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ ഒപ്പിട്ട് യു.എ.ഇയും കൊറിയയും

സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ ഒപ്പുവച്ച് യു.എ.ഇയും കൊറിയയും. യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, കൊറിയൻ പ്രസിഡൻ്റ് യൂൻ സുക് എന്നിവരുടെ സാനിധ്യത്തിലായിരുന്നു കരാർ ഒപ്പിടൽ. ഷെയ്ഖ്...

സെപ കരാറും ആഭരണകയറ്റുമതിയും; ജിജെസി നേതൃത്വത്തിൽ സെമിനാർ സംഘടിപ്പിച്ചു

സെപ കരാറിന് കീഴിലുള്ള ജ്വല്ലറി കയറ്റുമതിയിലെ നേട്ടങ്ങളെക്കുറിച്ച് ഇന്ത്യൻ ജ്വല്ലറികളെ ബോധവത്കരിക്കുന്നതിനായി ഓൾ ഇന്ത്യ ജെം ആൻഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗൺസിലിൻ്റെ (ജിജെസി) നേതൃത്വത്തിൽ ദുബായിൽ ഏകദിന സെമിനാർ സംഘടിപ്പിച്ചു. ഹയാത്ത് റീജൻസിയിൽ...

ദുബൈ കെയേഴ്സുമായി കൈകോർക്കാൻ അറക്കൽ ഗോൾഡ് & ഡയമണ്ട്സ്

ജ്വല്ലറി രംഗത്തെ പ്രമുഖ സ്ഥാപനമായ അറക്കൽ ഗോൾഡ് & ഡയമണ്ട്സ് ദുബൈ ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ആൽമക്തൂം പ്രഖ്യാപിച്ച ദുബൈ കെയേഴ്സുമായി കൈകോർക്കുന്നു. ഇതിന്റെ ഭാഗമായി അറക്കൽ ജ്വല്ലറിയുടെ ശാഖകളിൽ...

കേരളം ആർക്കൊപ്പം? ഏഷ്യാ ലൈവ് -123 കാർഗോ പ്രെഡിക്ട് & വിൻ മത്സരം പുരോഗമിക്കുന്നു

ലോകസഭാ തെരഞ്ഞുടുപ്പുമായി ബന്ധപ്പെട്ട് ഏഷ്യാ ലൈവും  123-കാർഗോയും ചേർന്ന് സംഘടിപ്പിച്ചിട്ടുള്ള ലോകസഭ ഇലക്ഷൻ പ്രെഡിക്ട് & വിൻ മത്സരം പുരോഗമിക്കുന്നു. ക്യത്യമായ രാഷ്ട്രീയ നിരീക്ഷണവും വിശകലനവുമുളള ആളുകൾക്ക് മികച്ച സമ്മാനം നേടാനുള്ള സുവർണാവസരമാണ്...
spot_img