‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
നവവധുവിനെ പോലെ അണിഞ്ഞൊരുങ്ങിയ കൊല്ലം സുധിയുടെ ഭാര്യ രേണുവിൻ്റെ ചിത്രം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. സമൂഹമാധ്യമങ്ങളിലൂടെ രേണു പങ്കു വച്ച പുതിയ ചിത്രങ്ങൾക്ക് നിരവധി കമന്റുകളാണ് ലഭിക്കുന്നത്. മിമിക്രി ആർട്ടിസ്റ്റായിരുന്ന കൊല്ലം സുധി...
നവമാധ്യമങ്ങളിൽ കിടിലൻ മേക്കോവറുകൾ എപ്പോഴും വൈറലാകും. അത്തരിലുള്ള മേക്കോവറാണ് ഇപ്പോൾ വൈറലാകുന്നത്. 52 വയസുള്ള ചന്ദ്രികയെയാണ് 25 ന്റെ ചെറുപ്പമുള്ള നവവധുവാക്കി മേക്കോവർ ചെയ്തിരിക്കുന്നത്. ചന്ദ്രികയുടെ നവവധു ഇപ്പോൾ വൈറലാണ്. വീട്ടില്‍ ജോലിക്ക്...
മാലിന്യത്തിൽ നിന്ന് ഫാഷനബിൾ വസ്ത്രം തയ്യാറാക്കിയ മൂന്ന് ദുബായ് വിദ്യാർത്ഥികൾ അന്താരാഷ്ട്ര റീസൈക്ലിംഗ് മത്സരത്തിന്റെ ഫൈനലിലേക്ക് യോഗ്യത നേടി. ലണ്ടനിലെ ജങ്ക് കൗച്ചർ വേൾഡ് ഫൈനൽസിൽ തങ്ങളുടെ തനതായ ഡ്രസ് ഡിസൈനായ 'കാൻഡിലിഷ്യസ്'...
ലോകസിനിമാ താരങ്ങള്‍ ഫാഷനുമപ്പുറം രാഷ്ട്രീയ നിലപാട് കൂടി വ്യക്തമാക്കുന്ന വേദികളിൽ ഒന്നാണ് കാന്‍ ഫിലിം ഫെസ്റ്റിവല്‍. ഇത്തവണ ഇറാന് ജനതയ്ക്ക് പിന്തുണ അര്‍പ്പിച്ചുകൊണ്ടാണ് ക്യാന്‍ വേദിയില്‍ ഇറാനിയന്‍-അമേരിക്കന്‍ മോഡല്‍ മഹ്ലാഗ ജബേരി എത്തിയത്....
ലോകത്തിലെ ഏറ്റവും വലിയ ഫാഷൻ ഇവന്റുകളിൽ ഒന്നായ മെറ്റ് ഗാലയിൽ ഇത്തവണ കൈയ്യൊപ്പ് ചാർത്തി കേരളവും. മെറ്റ് ഗാലയിൽ ശ്രദ്ധയാകർഷിച്ച ഭീമൻ പരവതാനി നെയ്തത് ആലപ്പുഴയിലാണ്. ആലപ്പുഴയിലെ ‘എക്സ്ട്രാവീവ്’ എന്ന നെയ്ത്ത് സ്ഥാപനമാണ്...