‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
അബുദാബിയില്‍ നിന്ന് കൊച്ചിയിലേക്ക് ഗോ എയര്‍ ( ഫസ്റ്റ് ) സര്‍വ്വീസുകൾ ആരംഭിക്കുന്നു. ചൊവ്വ, വെളളി, ഞായര്‍ ദിവസങ്ങളിലായി ആഴ്ചയില്‍ മൂന്ന് ദിവസത്തെ സര്‍വ്വീസാണ് നടത്തുക. ഈ മാസം 28നാണ് ആദ്യ സര്‍വ്വീസെന്നും...
സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പരസ്യങ്ങളിലൂടെയും പ്രമോഷനുകളിലൂടെയും ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രവണതകൾക്കെതിരേ കടുത്ത നടപടി സ്വീകരിക്കുമെന്ന് യുഎഇ പബ്ലിക് പ്രോസിക്യൂഷൻ. കിംവദന്തികളും സൈബർ കുറ്റകൃത്യങ്ങളും തടയുന്നതിനുള്ള 2021ലെ ഫെഡറൽ ഉത്തരവ് നിയമം 34ന്റെ ആർട്ടിക്കിൾ...
പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം അവസാന ആഴ്ചയോടെ യുഎഇ സന്ദർശിക്കും. ഈയിടെ ബിജെപി നേതാവിന്റെ പ്രവാചക നിന്ദ പരാമർശങ്ങൾക്ക് പിന്നാലെ ഗൾഫ് മേഖലയിലെ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം വഷളായിരുന്നു. ഈ സാഹചര്യത്തിലാണ്...
ആരോഗ്യസുരക്ഷ രംഗത്ത് അമേരിക്കന്‍ സഹകരണം ഉറപ്പുവരുത്തി യുഎഇ. ഇതിന്റെ ഭാഗമായി യുഎഇ സംഘം വാഷിംഗ്ടണിലെ യുഎസ് ചേംമ്പര്‍ ഓഫ് കൊമേഴ്സും ലൈഫ് സയന്‍സ് കേന്ദ്രമായ ബോസ്റ്റണിലെ ബയോ മെഡിസിന് ഗവേഷണ കേന്ദ്രവും സന്ദര്‍ശിച്ചു.
യുഎഇയുടെ...
ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ നോര്‍ത്ത് റണ്‍വേ നവീകരണം അവസാന ഘട്ടത്തിലേക്ക്. . റണ്‍വെ ജൂണ്‍ 22ന് തുറക്കാനാകുമെന്നും എയര്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചു. റണ്‍വേ തുറക്കുന്നതോടെ സര്‍വ്വീസുകൾ പൂര്‍ണതോതില്‍ ആരംഭിക്കുമെന്നും ഇതര വിമാനത്താവളങ്ങളിലേക്ക് മാറ്റിയ...
യുഎഇയില്‍ അനുഭവപ്പെടുന്ന കനത്ത ചൂടിന് ഇന്ന് അല്‍പ്പം ആശ്വാസം ഉണ്ടായിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. അബുദാബിയില്‍ 38 ഡിഗ്രിയും ദുബായില്‍ 37 ഡിഗ്രിയുമാകും ഇന്ന് രേഖപ്പെടുത്തുക. കഴിഞ്ഞ ദിവസം താപനില 49വരെ...