‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
വിജയകരമായ 10 വർഷങ്ങൾ പൂർത്തിയാക്കി ജൈത്രയാത്ര തുടരുകയാണ് ദുബായ് ട്രാം. ഇതുവരെ പിന്നിട്ടത് 60 ലക്ഷം കിലോമീറ്ററാണ്. 6 കോടി യാത്രക്കാരാണ് ഇതിനോടകം ട്രാമിൽ ലക്ഷ്യസ്ഥാനത്തേയ്ക്ക് സഞ്ചരിച്ചിട്ടുള്ളത്.
42 മിനിറ്റ് ദൈർഘ്യമുള്ള യാത്രയിൽ 11...
അന്താരാഷ്ട്ര മാനുഷിക പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച് പുതിയ എയ്ഡ് ഏജൻസി പ്രഖ്യാപിച്ച് യുഎഇ. യുഎഇ രാഷ്ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനാണ് ഉത്തരവ് പുറപ്പെടുവിച്ചത്. പൊതു നയത്തിന് അനുസൃതമായി...
യുഎഇയിൽ വരും വർഷങ്ങളിൽ മഴയുടെ തീവ്രത 20 ശതമാനം വരെ ഉയരുമെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി അധികൃതർ വ്യക്തമാക്കി. മഴയുടെ തീവ്രത 10 ശതമാനം മുതൽ 20 ശതമാനം വരെ വർധിക്കുമെന്നും...
അതിരുവിട്ട് ഭൂതകാലത്തെ സ്നേഹിക്കുന്നത് അപകടകരമാണെന്ന് ബൾഗേറിയൻ ബുക്കർ പുരസ്കാര ജേതാവ് ജോർജി ഗോഡ്സ്പോഡിനോവ്. ഷാർജ രാജ്യാന്തര പുസ്തകമേളയിൽ നടന്ന 'ഫ്രം നാച്ചുറൽ നോവൽ ടു ടൈം ഷെൽട്ടർ - ജോർജി ഗോഡ്സ്പോഡിനോവുമൊത്ത് ഒരു...
യുഎഇയിൽ സ്വർണവില കുറയുന്നു. ഇന്ന് കുറഞ്ഞത് ഗ്രാമിന് രണ്ട് ദിർഹമാണ്. രാവിലെ 24 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 1.75 ദിർഹം കുറഞ്ഞ് 323.5 ദിർഹമായി. വാരാന്ത്യത്തിൽ വിപണി അവസാനിക്കുമ്പോൾ 325.25 ദിർഹമായിരുന്നതാണ് ഇപ്പോൾ...
കണ്ടൻ്റ് ക്രിയേറ്റർ അവാർഡ് പ്രഖ്യാപിച്ച് ദുബായ്. കണ്ടൻ്റ് ക്രിയേറ്റേഴ്സിനെ പ്രോത്സാഹിപ്പിക്കുന്നതിനായി 1 ബില്യൺ ഫോളോവേഴ്സ് സമ്മിറ്റാണ് ഒരു ദശലക്ഷം ഡോളർ സമ്മാനമായി നൽകുന്ന അവാർഡിനായി അപേക്ഷകൾ ക്ഷണിച്ചത്. നവംബർ 30 വരെയാണ് അപേക്ഷ...