‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ഒമാനിലെ ഖസബിൽ ബോട്ട് മറിഞ്ഞ് അപകടം. കോഴിക്കോട് സ്വദേശികളായ കുട്ടികൾ മരിച്ചു. പുല്ലാളൂർ സ്വദേശികളായ കുടുംബം സഞ്ചരിച്ചിരുന്ന സ്പീഡ് ബോട്ടാണ് അപകടത്തിൽപെട്ടത്. ഇവരുടെ മക്കളായ ഹൈസം(ഏഴ്), ഹാമിസ്(നാല്) എന്നിവരാണ് മരിച്ചത്.
ശനിയാഴ്ച ഉച്ചയോടെയായിരുന്നു അപകടം...
ഒമാനിലെ ഏറ്റവും വലിയ മൃഗശാലയായ 'സഫാരി വേൾഡ്' സന്ദർശകർക്കായി തുറന്നു. പ്രത്യേക പ്രവേശന നിരക്കുമായാണ് വടക്കൻ ശർഖിയ ഗവർണറേറ്റിലെ ഇബ്ര വിലായത്തിലെ സന്ദർശകർക്കായി സഫാരി പാർക്ക് തുറന്നു കൊടുത്തത്. ആയിരക്കണക്കിന് ആളുകളാണ് ഉദ്ഘാടന...
മാസപ്പിറ ദൃശ്യമായി. ഒമാനിൽ ചെറിയ പെരുന്നാൾ നാളെ ആഘോഷിക്കും. ഒരു മാസം നീണ്ടുനിൽക്കുന്ന വ്രതാനുഷ്ഠാനത്തിന് ശേഷമാണ് ഇസ്ലാംമത വിശ്വാസികൾ ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്. മാസപ്പിറവി ദൃശ്യമാവത്തതിനാൽ മറ്റ് ഗൾഫ് രാജ്യങ്ങളിൽ തിങ്കളാഴ്ച തന്നെ...
ചെറിയ പെരുന്നാളിന് പ്രാർത്ഥനയോടെ നോമ്പ് നോറ്റ് കഴിയുകയാണ് വിശ്വാസികൾ. ഈദ് അവധി ആഘോഷിക്കാൻ കാത്തിരിക്കുകയാണ് പ്രവാസികൾ അടക്കമുള്ളവർ.ഒമാനിൽ ഈദുൽ ഫിത്തറിനോടനുബന്ധിച്ചുള്ള പൊതു അവധി പ്രഖ്യാപിച്ചരിക്കുകയാണിപ്പോൾ.
പൊതു-സ്വകാര്യ മേഖലയിൽ ഏപ്രിൽ ഒമ്പത് മുതൽ 11 വരെയായിരിക്കും...
വിനോദ സഞ്ചാരികളുടെ ഇഷ്ട ഇടമാവാൻ ഒരുങ്ങി ഒമാനിലെ വക്കാൻ വില്ലേജ്. രാജ്യത്തെ സുപ്രധാന ടൂറിസ്റ്റ് സ്ഥലങ്ങളിലൊന്നായ വക്കാൻ ഗ്രാമത്തിൽ ഇനി ആകാശ യാത്രയും ആസ്വദിക്കാം. പ്രകൃതി ദൃശ്യങ്ങൾ ഉയരങ്ങളിലിരുന്നുകൊണ്ട് കാണാൻ കേബിൾ കാറുകൾ...