‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ഒമാനിലെ പ്രവാസി ഇന്ത്യക്കാരുടെ പ്രശ്നങ്ങൾക്കും മറ്റും പരിഹാരം കാണുന്നതിന് വേണ്ടിയുള്ള ഇന്ത്യൻ എംബസി ഓപണ്‍ ഹൗസ് വെള്ളിയാഴ്ച നടക്കും. ഉച്ചക്ക് 2.30ന് ആണ് ഓപ്പൺ ഹൗസ് നടക്കുക. എംബസി അങ്കണത്തില്‍ നാലുമണി വരെ...
ഗൾഫ് രാജ്യങ്ങളിൽ ശമനമില്ലാതെ മഴ പെയ്തുകൊണ്ടിരിക്കുകയാണ്. മഴ മൂലം ഉണ്ടായ വെള്ളക്കെട്ടുകളിൽ വിവിധ രാജ്യങ്ങളിലായി വലിയ നാശനഷ്ടങ്ങളാണ് ഉണ്ടായത്. ഒമാനിൽ കഴിഞ്ഞ ദിവസങ്ങളായി പെയ്തുകൊണ്ടിരിക്കുന്ന മഴയിൽ നിരവധി പേർക്ക് ജീവൻ നഷ്ടമാവുകയും ചെയ്തിരുന്നു....
ഒമാനിൽ കനത്ത മഴ തുടരുന്നു. ഈ പശ്ചാത്തലത്തിൽ ദോഫാർ, അൽ വുസ്ത ഒഴികെയുള്ള എല്ലാ ഗവർണറേറ്റുകളിലെയും സ്കുളുകൾക്ക് ബുധനാഴ്ച അവധിയായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. പൊതു, സ്വകാര്യ, അന്തർദേശീയ സ്കൂളുകൾക്കും അവധി ബാധകമായിരിക്കും.
അതേസമയം...
ഒമാനിലെ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 17 ആയി ഉയർന്നുവെന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. മരിച്ചവരിൽ ഒരു മലയാളിയും ഉൾപ്പെട്ടിരുന്നു. ഈ ദുരന്തവാർത്തയ്ക്കിടയിൽ ഒരു ആശ്വാസ വാർത്തയും മലയാളികളെ തേടിവരുന്നുണ്ട്.
മഴക്കെടുതിയില്‍ നിന്ന് തലനാരിഴയ്ക്ക്...
ഒമാന്റെ വടക്കൻ ഗവർണറേറ്റുകളിൽ ദുരിതം വിതച്ച് മഴ. ശക്തമായ കാറ്റും മഴയും തുടരുകയാണ്. വാദിയിൽ അകപ്പെട്ട ഒരാളുടെ മൃതദേഹവും മറ്റൊരു സ്ത്രീയെ മരിച്ച നിലയിലും തിങ്കളാഴ്ച വടക്കൻ ശർഖിയ ഗവർണറേറ്റിൽനിന്ന് സിവിൽ ഡിഫൻസ്...
ഒമാനിൽ കനത്ത മഴയെ തുടർന്ന് മരിച്ച 12 പേരിൽ ഒരു മലയാളിയും. ന്യൂനമർദത്തിന്റെ സ്വാധീനം നിലനിൽക്കുന്ന ഒമാനിൽ വിവിധ ഗവർണറേറ്റുകളിൽ ശക്തമായ മഴ തുടരുകയാണ്. അടൂർ കടമ്പനാട് സ്വദേശി സുനിൽകുമാർ ആണ് ജോലിസ്ഥലത്ത്...