‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
യുഎഇയും ഇന്ത്യയും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തമാകുന്നു. യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് 10,000 കോടി ഡോളർ നിക്ഷേപം ആകർഷിക്കും. വാണിജ്യ വ്യവസായ മന്ത്രി പീയുഷ് ഗോയൽ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. മുംബൈയിൽ നടന്ന...
അബുദാബിയിൽ അരളി ചെടികൾ നിരോധിച്ചു. അബുദാബി അഗ്രികൾച്ചർ ആന്റ് ഫുഡ് സേഫ്റ്റി അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. അരളി ചെടി ആരോഗ്യത്തിന് ഹാനികരമാണെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി.
അരളി ചെടികളുടെ ഉല്പാദനം, കൃഷി ചെയ്യൽ, വിൽപ്പന...
ഇന്ത്യൻ വ്യവസായ രംഗത്തെ ഇതിഹാസം രത്തൻ ടാറ്റയ്ക്ക് വിട നൽകാൻ രാജ്യം. മുംബൈയിലെ NCPA ഓഡിറ്റോറിയത്തിൽ രാവിലെ 10 മുതൽ 4 വരെ പൊതുദർശനം നടക്കും. തുടർന്ന് പൂർണ ഔദ്യോഗിക ബഹുമതികളോടെ വെർലിയിലെ...
കാത്തിരിപ്പിന് വിരാമമിട്ട് തിരുവോണം ബമ്പർ അടിച്ച ആ ഭാഗ്യശാലിയെ കണ്ടെത്തി. കർണാടക പാണ്ഡ്യപുര സ്വദേശി അൽത്താഫ് ആണ് ഈ വർഷത്തെ തിരുവോണം ബമ്പർ നേടിയ മഹാഭാഗ്യവാൻ. കർണാടകയിൽ മെക്കാനിക്കായി പ്രവർത്തിക്കുകയാണ് അൽത്താഫ്.
15 കൊല്ലമായി...
54-ാം പിറന്നാൾ ആഘോഷിക്കുകയാണ് ചിരിയുടെ സൂര്യൻ സലിം കുമാർ. തൻ്റെ പിറന്നാൾ ദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് താരം. തന്റെ വഞ്ചിയിൽ ദ്വാരം വീണുവെന്നും അതിലൂടെ കയറിയ വെള്ളം കോരി കളഞ്ഞ് യാത്ര...
യുഎഇയുടെ ചില പ്രദേശങ്ങളിൽ ഇന്ന് മഴയ്ക്ക് സാധ്യത. രാജ്യത്ത് കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നും നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി അധികൃതർ അറിയിച്ചു.
ഉച്ചയ്ക്ക് ശേഷമാണ് മഴയ്ക്ക് സാധ്യതയുള്ളത്. ചില തീരപ്രദേശങ്ങളിലും...