‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
അന്‍പത്തിരണ്ടാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ബിജുമേനോനും ജോജു ജോര്‍ജും മികച്ച നടന്മാർ. 'ആർക്കറിയാം' എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ബിജു മേനോൻ തെരഞ്ഞെടുക്കപ്പെട്ടത്. ജോജു ജോർജ് 'നായാട്ട്', 'മധുരം', 'ഫ്രീഡം ഫൈറ്റ്',...
യുഎഇയിലെ ആദ്യത്തെ ഹിന്ദു ശിലാക്ഷേത്രം 2024 ഫെബ്രുവരിയിൽ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുമെന്ന് പ്രതീക്ഷ. ബാപ്സ് ഹിന്ദു മന്ദിർ രണ്ട് വർഷത്തിനുള്ളിൽ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീറും വ്യക്തമാക്കി. ദുബൈ-അബുദാബി ഹൈവേയിൽ...
ഷോപ്പിംഗ് സെന്‍ററുകളിലേയും റീട്ടെയില്‍ സ്ഥാപനങ്ങളിലേയും ജീവനക്കാര്‍ക്ക് പെരുമാറ്റ പരിശീലന പരിപാടിയുമായി ദുബായ് സാമ്പത്തിക - ടൂറിസം വകുപ്പ്. ഷോപ്പിംഗിനെത്തുന്ന വിനോദസഞ്ചാരികളുടേയും ഇടപാടുകാരുടേയും സംതൃപ്തി ഉറപ്പാക്കുകയാണ് പദ്ധതിക്ക് പിന്നിലുളള ലക്ഷ്യം. ആകര്‍ഷകമായ പെരുമാറ്റത്തിലൂടെ കച്ചവടത്തിന്‍റെ...
യുക്രൈന്‍ യുദ്ധം ആഗോള തലത്തില്‍ ഗോതമ്പ് വിപണിയെ ബാധിച്ചു. പത്ത് മുതല്‍ 15 ശതമാനം വരെ വില വര്‍ദ്ധനവാണ് ഗോതമ്പിന് ഉണ്ടായത്. ലോകത്തെ ഏറ്റവും വലിയ ഗോതമ്പ് കയറ്റുമതിക്കാരായ യുക്രൈനേയും റഷ്യയേയും ആശ്രയിച്ചിരുന്ന...
അബുദാബി നാഷനൽ എക്സിബിഷൻ സെന്ററിൽ ആരംഭിച്ച രാജ്യാന്തര പുസ്തക മേളയ്ക്ക് തിരക്കേറുന്നു. വിദ്യാര്‍ത്ഥികളും വിജ്ഞാന കുതുകികളുമായ സന്ദര്‍ശകരാണ് ആദ്യ ദിനം മുതല്‍ മേളയെ സമ്പന്നമാക്കുന്നത്. ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലഫ്. ജനറൽ ഷെയ്ഖ്...
തൃക്കാക്കരയിൽ പരസ്യപ്രചരണം തീരാൻ ഇനി ഒരാഴ്ച ബാക്കി.
എം എൽ എ ആയിരുന്ന പി ടി തോമസിൻ്റെ വിയോഗത്തെ തുടർന്ന് ഒഴിവുവന്ന തൃക്കാക്കര നിയോജകമണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് മെയ് 31നാണ്. ജൂണ് മൂന്നിന് വോട്ടെണ്ണൽ...