‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
നടന്‍ ഷെയിന്‍ നിഗത്തിനെതിരെ സിനിമ സംഘടനകൾ കൈക്കൊണ്ട നടപടിയെ വിമര്‍ശിച്ച് നിര്‍മാതാവും നടിയുമായ സാന്ദ്ര തോമസ് രംഗത്ത്. വിഷയത്തെ ഇങ്ങനെയായിരുന്നില്ല കൈകാര്യം ചെയ്യേണ്ടിയിരുന്നതെന്ന് സാന്ദ്ര തോമസ് വിമർശിച്ചു. പരാതികൾ അസോസിയേഷനുള്ളില്‍ മാത്രം ചർച്ച...
എമിറേറ്റ്‌സ് എയർലൈനും ഇത്തിഹാദ് എയർവേയ്‌സും ഇന്റർലൈൻ കരാർ വിപുലീകരിക്കുമെന്ന് പ്രഖ്യാപിച്ചു. കൂടാതെ യുഎഇ സന്ദർശിക്കുന്ന യാത്രക്കാർക്ക് കൂടുതൽ യാത്രാ ഓപ്‌ഷനുകൾ നൽകുന്നതിനായുള്ള ധാരണാപത്രത്തിലും ഇരു എയർലൈനുകളും (എംഒയു) ഒപ്പുവച്ചു. യുഎഇയുടെ രണ്ട് കാരിയറുകൾ...
ലോകത്തിലെ ഏറ്റവും വലിയ ഫാഷൻ ഇവന്റുകളിൽ ഒന്നായ മെറ്റ് ഗാലയിൽ ഇത്തവണ കൈയ്യൊപ്പ് ചാർത്തി കേരളവും. മെറ്റ് ഗാലയിൽ ശ്രദ്ധയാകർഷിച്ച ഭീമൻ പരവതാനി നെയ്തത് ആലപ്പുഴയിലാണ്. ആലപ്പുഴയിലെ ‘എക്‌സ്ട്രാവീവ്’ എന്ന നെയ്ത്ത് സ്ഥാപനമാണ്...
നടൻ ചിയാൻ വിക്രമിന് ഷൂട്ടിംഗിനിടെ പരിക്ക്. 'തങ്കലാൻ' എന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് അപകടം സംഭവിച്ചത്. അപകടത്തിൽ താരത്തിന്റെ വാരിയെല്ലിന് ഒടിവ് സംഭവിച്ചതായി അദ്ദേഹത്തിന്റെ മാനേജർ സൂര്യനാരായണൻ ട്വീറ്ററിലൂടെ അറിയിച്ചു. അപകടമുണ്ടായതിനെ തുടർന്ന്...
വിനോദസഞ്ചാരികൾക്ക് 'ഷെൻഗൻ രീതിയിലുള്ള ' വിസ ആരംഭിക്കാനൊരുങ്ങി ഗൾഫ് കോ-ഓപ്പറേഷൻ കൗൺസിൽ (ജിസിസി) രാജ്യങ്ങൾ. ഇത് ജിസിസി മേഖലയിലെ എല്ലാ രാജ്യങ്ങളുടെയും വരുമാനം വർദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഏകീകൃത സിംഗിൾ വിസ നേടുന്നത് സംബന്ധിച്ച്...
സൗദി അറേബ്യയുടെ സ്വകാര്യ ക്രൂ ദൗത്യമായ ആക്‌സിയോം മിഷൻ 2 വിന്റെ വിക്ഷേപണ തിയതിയിൽ മാറ്റം. സൗദി ആദ്യമായി വനിതാ സഞ്ചാരിയെ ബഹിരാകാശത്തേക്ക് അയക്കുന്ന ദൗത്യമാണിത്. മെയ് ആദ്യം വിക്ഷേപണം നടത്താൻ ആയിരുന്നു...