മെറ്റ് ഗാല 2023 ഇൽ തിളങ്ങി കേരളം, ഭീമൻ പരവതാനി നെയ്തത് ആലപ്പുഴയിൽ നിന്ന് 

Date:

Share post:

ലോകത്തിലെ ഏറ്റവും വലിയ ഫാഷൻ ഇവന്റുകളിൽ ഒന്നായ മെറ്റ് ഗാലയിൽ ഇത്തവണ കൈയ്യൊപ്പ് ചാർത്തി കേരളവും. മെറ്റ് ഗാലയിൽ ശ്രദ്ധയാകർഷിച്ച ഭീമൻ പരവതാനി നെയ്തത് ആലപ്പുഴയിലാണ്. ആലപ്പുഴയിലെ ‘എക്‌സ്ട്രാവീവ്’ എന്ന നെയ്ത്ത് സ്ഥാപനമാണ് ഈ പരവതാനിക്ക് പിന്നിൽ. 58 റോളുകളായി ഏകദേശം 7000 സ്‌ക്വയർ മീറ്റർ വരുന്ന കാർപ്പറ്റാണ് മെറ്റ്ഗാല 2023നായി എക്‌സ്ട്രാവീവ്‌സ് നിർമ്മിച്ച് നൽകിയത്. അമേരിക്കയിൽ തന്നെയുള്ള ഫൈബർ വർക്ക്‌സ് കമ്പനി വഴിയാണ് എക്‌സ്ട്രാവീവ്‌സിന് ഈ ഓർഡർ ലഭിച്ചത്.

ലോകത്തിലെ അതിപ്രശസ്തരായ ഡിസൈനർമാരുമായി സഹകരിച്ച് പ്രശസ്തരായ സെലിബ്രിറ്റികൾ പങ്കെടുക്കുന്ന മെറ്റ്ഗാല ഫാഷൻ ഇവന്റ് ഓരോ വർഷവും ഓരോ പ്രമേയത്തെ ആസ്പദമാക്കിയാണ് സംഘടിപ്പിക്കുക. അന്തരിച്ച പ്രശസ്ത ഡിസൈനറായ കാൾ ലാഗർഫെൽഡിന് ആദരവുമായി ഇത്തവണത്തെ പ്രമേയം അദ്ദേഹത്തിന്റെ ഡിസൈനുകളായിരുന്നു. ഇതിനോട് നീതിപുലർത്തുന്ന രീതിയിലായിരുന്നു കാർപ്പറ്റും ഒരുക്കിയിരുന്നത്.

40 ഓളം തൊഴിലാളികൾ ഒരുമിച്ച് 70 ദിവസത്തോളം സമയമെടുത്താണ് കാർപ്പറ്റുകൾ നെയ്തെടുത്തത്. ഈ വീശിഷ്ഠമായ കാർപെറ്റ് ലോകത്തിന്റെയാകെ മനംകവർന്നുവെന്ന് മന്ത്രി പി രാജീവ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

നാളെ രാത്രി മുതൽ ഓൺലൈൻ ലൈസൻസ് സേവനങ്ങൾ താൽക്കാലികമായി നിർത്തുമെന്ന് ദുബായ് ആർടിഎ

ഓൺലൈൻ ലൈസൻസ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവെയ്ക്കുമെന്ന് അറിയിച്ച് ദുബായ് റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). നാളെ രാത്രി 11 മണി മുതലാണ് സേവനങ്ങൾ...

സാമൂഹ്യമാധ്യമത്തിലൂടെ തന്റെ ഭാര്യയെ അധിക്ഷേപിച്ചു; രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് നടൻ ബാല

സാമൂഹ്യമാധ്യമത്തിലൂടെ തൻ്റെ ഭാര്യ കോകിലയെ അധിക്ഷേപിച്ചവർക്കെതിരെ ശക്തമായ ഭാഷയിൽ പ്രതികരിച്ച് നടൻ ബാല. കോകിലയെ ഒപ്പം നിർത്തിയായിരുന്നു താരത്തിന്റെ വീഡിയോ. കോകിലയെ മോശം പറഞ്ഞവർ...

അവസരം വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി ബലാത്സംഗം; സിദ്ദിഖിനെതിരെ പൊലീസ് റിപ്പോർട്ട്

പീഡനപരാതിയിൽ നടൻ സിദ്ദിഖിനെതിരെ പൊലീസ് റിപ്പോർട്ട്. അഭിനയിക്കാൻ അവസരം നൽകാമെന്ന് വാഗ്‌ദാനം നൽകി ഹോട്ടലിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തെന്നും സിദ്ദിഖ് പരാതിക്കാരിയെ പരിചയപ്പെട്ടത് ഫെയ്‌സ്‌ബുക്ക്...

ദിലീപിന് ശബരിമലയില്‍ വി.ഐ.പി പരിഗണന; വിമർശനവുമായി ഹൈക്കോടതി

നടൻ ദിലീപിന് ശബരിമലയിൽ വി.ഐ.പി പരിഗണന നൽകിയതിൽ വിമർശനവുമായി ഹൈക്കോടതി. സംഭവത്തിൽ ദേവസ്വം ബോർഡിനോട് കോടതി വിശദീകരണം തേടിയിട്ടുണ്ട്. സന്നിധാനത്തെ സി.സി.ടി.വി ദൃശ്യങ്ങൾ ഹാജരാക്കാനും...