‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

News Desk

Exclusive Content

spot_img

അബുദാബി ഷെയ്ഖ് മക്തൂം ബിൻ റാഷിദ് റോഡ് ഇന്ന് മുതൽ ജൂൺ 2 വരെ അടച്ചിടും 

അബുദാബി ഷെയ്ഖ് മക്തൂം ബിൻ റാഷിദ് റോഡ് ഇന്ന് മുതൽ ജൂൺ 2 ഞായറാഴ്ച രാത്രി 12 മണി വരെ ഭാഗികമായി അടച്ചിടും. അബുദാബി മൊബിലിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. അബുദാബിയിലെ അൽ മഫ്റഖിലേക്കുള്ള...

സമ്മർ സെയിൽ ആരംഭിച്ചു, അബുദാബിയിലെ 11 ഷോപ്പിംഗ് മാളുകളിൽ 90 ശതമാനം വരെ കിഴിവുകൾ

അബുദാബിയിലെ 11 ഷോപ്പിംഗ് മാളുകളിൽ ഇനി സമ്മർ സെയിൽ ആഘോഷം. 90 ശതമാനം കിഴിവുകളുമായി ഒരു മാസം നീണ്ടുനിൽക്കുന്ന സമ്മർ സെയിൽ ആരംഭിച്ചു കഴിഞ്ഞു. ലുലു ഗ്രൂപ്പ് ഇന്റർനാഷണലിന്റെ പ്രീമിയർ റീട്ടെയിൽ വിഭാഗമായ...

എത്തിഹാദിൽ ക്യാബിൻ ക്രൂ ഒഴിവുകൾ

എത്തിഹാദ് എയർവേസിൽ തൊഴിലവസരം. തങ്ങളുടെ ക്യാബിൻ ക്രൂ ടീമിലെ ഒഴിവുകളിലേക്കുള്ള റിക്രൂട്ട്മെന്റ് കാമ്പെയ്ൻ പ്രഖ്യാപിച്ചിരിക്കുകയാണ് യുഎഇയുടെ അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന എത്തിഹാദ് എയർവേസ്. വർഷാവസാനത്തോടെ 1,000 ക്യാബിൻ ക്രൂ അംഗങ്ങളെയാണ് എയർലൈൻ റിക്രൂട്ട് ചെയ്യുന്നത്....

 ‘എന്റെ എക്കാലത്തെയും മികച്ച ജന്മദിനം’, മയോനിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ഗോപി സുന്ദർ 

ജീവിതത്തിലെ പ്രണയങ്ങൾക്കൊണ്ട് ഏറെ വിമർശനം നേരിടുന്ന സംഗീത സംവിധായകനാണ് ഗോപി സുന്ദർ. തന്റെ പിറന്നാൾ ആഘോഷത്തിന്റെ വിശേഷങ്ങൾ പങ്കിട്ടുകൊണ്ട് എത്തിയ താരം വീണ്ടും വിമർശനങ്ങൾ ഏറ്റുവാങ്ങുകയാണ്. പ്രിയസുഹൃത്ത് മയോനി എന്ന പ്രിയ നായർക്കൊപ്പമുള്ള...

ദുബായിലെ വിവിധ നറുക്കെടുപ്പുകളിൽ വിജയികളായി ഇന്ത്യക്കാർ 

ദുബായിൽ നടന്ന വിവിധ നറുക്കെടുപ്പുകളിൽ വിജയികളായി ഇന്ത്യക്കാർ. ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ 10 ലക്ഷം ഡോളർ (8.32 കോടി രൂപ) സമ്മാനം ഇന്ത്യക്കാരനായ ചിമലക്കൊണ്ട കൃഷ്ണയാണ് നേടിയത്. മറ്റൊരു നറുക്കെടുപ്പിൽ ദുബായിൽ...

കനത്ത ചൂട്, നാളെ മുതൽ പുറം തൊഴിലാളികൾക്ക് ഉ​ച്ച​വി​ശ്ര​മം പ്ര​ഖ്യാ​പി​ച്ച് ഖ​ത്ത​ർ തൊ​ഴി​ൽ മ​ന്ത്രാ​ല​യം

ഖത്തർ ചുട്ടു പൊള്ളുകയാണ്. ഈ ചൂടിൽ ​പു​റം​തൊ​ഴി​ലി​ട​ങ്ങ​ളി​​ൽ ജോലി ചെയ്യുന്നവർക്ക് ഉ​ച്ച​വി​ശ്ര​മ നി​യ​മം പ്ര​ഖ്യാ​പി​ച്ചിരിക്കുകയാണ് ഖ​ത്ത​ർ തൊ​ഴി​ൽ മ​ന്ത്രാ​ല​യം. നാളെ മുതൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ന്ന മ​ധ്യാ​ഹ്ന വി​ശ്ര​മ നി​യ​മം സെ​പ്റ്റം​ബ​ർ 15 വ​രെ...