‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ചുരുങ്ങിയ കാലം കൊണ്ട് മലയാളി പ്രേക്ഷകരുടെ മനസിൽ ഇടംനേടിയ താരമാണ് ടൊവിനോ തോമസ്. ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ വെള്ളിത്തിരയിൽ തന്റേതായ സ്ഥാനം നേടിയെടുത്ത ടൊവിനോ സാമൂഹ്യ വിഷയങ്ങളിലെല്ലാം വ്യക്തമായ നിലപാട് സ്വീകരിക്കാറുള്ള വ്യക്തി...
ഒരോ വർഷം കഴിയുംതോറും ലോകത്ത് അന്തരീക്ഷ മലിനീകരണത്തിന്റെ തോത് വർധിച്ചുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ മലിനീകരണം കുറയ്ക്കുന്നതിനായി വിവിധ പദ്ധതികളാണ് രാജ്യങ്ങൾ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. അക്കൂട്ടത്തിൽ ശ്രദ്ധയാകർഷിക്കുന്ന പദ്ധതി അവതരിപ്പിച്ചിരിക്കുകയാണ് അബുദാബി.
മലിനീകരണം കുറയ്ക്കുന്നതിനായി എയർ പ്യൂരിഫിക്കേഷൻ...
അഭിനയ മികവുകൊണ്ടും സൗന്ദര്യം കൊണ്ടും തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെ മനസിൽ ഇടംനേടിയ താരമാണ് ഹണി റോസ്. വെള്ളിത്തിരയിലൂടെ അഭിനയ രംഗത്തേയ്ക്കെത്തിയ താരം ഇപ്പോൾ തമിഴ്-തെലുങ്ക് ചിത്രങ്ങളിലും സജീവമാണ്. സിനിമകൾക്ക് പുറമെ പൊതുപരിപാടികളിൽ താരമായി...
ആരാധകരെ ആവേശത്തിലാഴ്ത്തിയ ഫുട്ബോൾ മാമാങ്കത്തിന് നാളെ കൊടിയിറങ്ങും. ഒരു മാസക്കാലമായി ഫുട്ബോൾ പ്രേമികളുടെ ശ്രദ്ധാകേന്ദ്രമായിരുന്ന ഖത്തർ, എഎഫ്സി ഏഷ്യൻ കപ്പിന്റെ ഫൈനൽ പോരാട്ടത്തിനൊരുങ്ങുകയാണ്. കണ്ണിമചിമ്മാതെ ഒരോ മത്സരവും കണ്ടുകൊണ്ടിരുന്ന കാണികൾ കാത്തിരുന്ന മുഹൂർത്തമാണ്...
റോഡപകടങ്ങളും ഗതാഗതക്കുരുക്കുകളും വർധിക്കുന്ന സാഹചര്യത്തിൽ നിയമങ്ങൾ കർശനമാക്കുകയാണ് അധികൃതർ. ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പാണ് ഖത്തർ ആഭ്യന്തര മന്ത്രാലയം നൽകിയിരിക്കുന്നത്.
വാഹനമോടിക്കുമ്പോൾ റോഡുകളിൽ സ്ഥാപിച്ചിരിക്കുന്ന സിഗ്നൽ നിയമങ്ങൾ പാലിക്കാത്തവർക്ക്മേൽ പിഴ...
ഭൂമിയിലെ ഏറ്റവും മനോഹരമായ വികാരം എന്താണെന്ന് ചോദിച്ചാൽ ഒരു ആലോചനയുടെ ആവശ്യമില്ലാതെ എല്ലാവരും പറയും അത് പ്രണയമാണെന്ന്. അതെ. ജാതി, മത, പ്രായ വ്യത്യാസമില്ലാതെ ആർക്കും എപ്പോഴും ആരോട് വേണമെങ്കിലും തോന്നാവുന്ന വികാരം....