‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ഷാർജയിൽ കനത്ത മഴയിൽ രൂപപ്പെട്ട വെള്ളക്കെട്ടെല്ലാം പൂർണ്ണമായി നീങ്ങി. വെള്ളക്കെട്ട് പോയപ്പോൾ ദേ പൊങ്ങിവന്നത് ഒരു പെപ്സി കുപ്പി. അതിലെന്താ ഇത്ര അത്ഭുതം അല്ലേ! അങ്ങനെ പറഞ്ഞു തള്ളാൻ വരട്ടെ. വെറും കുപ്പിയല്ല...
മുപ്പത് വർഷം മുൻപത്തേ ദുബായ് എങ്ങനെ ആയിരുന്നുവെന്ന് ചിന്തിച്ചിട്ടുണ്ടോ? ചെറിയ ഒരു മരുഭൂമി നഗരം. അതിനപ്പുറം നീണ്ട വർഷങ്ങൾ കടന്നുപോയി. അവിടെ നിന്ന് ഒരു വളർച്ചയുണ്ട് ഈ നഗരത്തിന്. ദശലക്ഷക്കണക്കിന് വിനോദസഞ്ചാരികളെയും നിക്ഷേപകരെയും...
യുഎഇയുടെ ചില ഭാഗങ്ങളിൽ ഈ ആഴ്ച കനത്ത മഴയും ഇടിമിന്നലും ഉണ്ടാകുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (എൻഎംസി) അറിയിച്ചു. ബുധനാഴ്ച രാത്രി മുതൽ വ്യാഴാഴ്ച വൈകിട്ട് വരെ രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ ശക്തമായ...
ആകാശം അണപൊട്ടിയൊഴുകിയപ്പോൾ പെയ്തത് റെക്കോർഡ് മഴ. നിർത്താതെ പെയ്ത മഴയിൽ ദുബായും ഷാർജയും മുങ്ങി. കഴിഞ്ഞ ആഴ്ചത്തെ ദുരിതപ്പെയ്ത് പ്രവാസ ലോകം പെട്ടെന്നൊന്നും മറക്കില്ല. പ്രതിസന്ധികൾക്കിടയിൽ പഠനം ഓൺലൈനും ആക്കിയിരുന്നു. ദിവസങ്ങൾ നീണ്ട...
തൊട്ടതെല്ലാം പൊന്നാക്കുന്ന ഇടമാണ് ദുബായ്. ഏത് രംഗത്തും മികച്ച സ്ഥാനം കൈവരിക്കാൻ ദുബായ്ക്ക് പ്രത്യേക ശ്രദ്ധയാണ്. 2024-ലെ മാരി ടൈം സിറ്റി റിപ്പോർട്ട് ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ് റിപ്പോർട്ട് പ്രകാരം പട്ടികയിൽ ദുബായ്...
ഒടുവിൽ അത് തന്നെ സംഭവിച്ചു. മേയറുമായുള്ള വാക്ക് തർക്കത്തിന് പിന്നാലെ കെഎസ്ആർടിസി ഡ്രൈവർ യദുവിനെ ജോലിയിൽ നിന്നും മാറ്റി നിർത്തി. ഡിടിഒയ്ക്കു മുന്നിൽ ഹാജരായി വിശദീകരണം നൽകാനും യദുവിന് നിർദ്ദേശം നൽകി. മേയർ...