‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
അസ്ഥിരമായ കാലാവസ്ഥയെത്തുടർന്ന് ഷാർജ എമിറേറ്റിലെ എല്ലാ സ്കൂളുകൾക്കും മെയ് 2, 3 തീയതികളിൽ ഓൺലൈൻ ക്ലാസുകൾ നടത്തുമെന്ന് ഷാർജ സ്പെഷ്യൽ എജ്യുക്കേഷൻ അതോറിറ്റി. ഷാർജ സ്പോർട്സ് കൗൺസിൽ സംഘടിപ്പിക്കുന്ന എല്ലാ മത്സരങ്ങളും കായിക...
അമ്മ- മക്കൾ ബന്ധം വാക്കുകൾക്കും വിവരണങ്ങൾക്കും അതീതമാണ്. കണ്ണൂരിൽ കഴിഞ്ഞ ദിവസം സംഭവിച്ച ഒരു മരണവും തുടർന്നു നടന്ന അന്ത്യകർമ്മങ്ങളും ആരുടെയും കണ്ണുനനയിക്കുന്ന ഒന്നായിമാറി. കണ്ണൂർ പൂപ്പറമ്പ് പൂവേൻവീട്ടിൽ സജന കാൻസർ ബാധിതയായി...
മെയ് 2, 3 ദിവസങ്ങളിൽ പ്രതികൂല കാലാവസ്ഥയായിരിക്കുമെന്ന മുന്നറിയിപ്പിനെ തുടർന്ന് ദുബായ് എമിറേറ്റിലെ എല്ലാ സ്വകാര്യ സ്കൂളുകൾക്കും വ്യാഴം, വെള്ളി ദിവസങ്ങളിൽ (മെയ് 2, 3) സർക്കാർ ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു.
ദുബായിലെ ക്രൈസിസ്...
നഴ്സിംഗ് പഠനം പൂർത്തിയായ ഏതൊരു വിദ്യാർത്ഥിയുടെയും മോഹം വിദേശത്ത് പോയി ജോലി ചെയ്യണമെന്നതാണ്. ബി എസ് സി പഠനം പൂർത്തിയാക്കി. ആഗ്രഹിച്ചതുപോലൊരു ജോലി യുകെയിൽ നേടി. അങ്ങനെ വിദേശത്തേക്ക് പോകേണ്ട ദിവസം നെടുമ്പാശ്ശേരി...
യുഎഇയിൽ മെയ് 2-3 തീയതികളിൽ പ്രതികൂല കാലാവസ്ഥ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെങ്കിലും സാഹചര്യം ഏപ്രിൽ 16 ന് നേരിട്ട മഴയ്ക്ക് സമാനമാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജിയിലെ (NCM ) കാലാവസ്ഥാ വിദഗ്ധൻ...
തൊഴിലെടുക്കുന്ന തൊഴിലാളികൾക്കായി ഒരു ദിനം! എല്ലാവര്‍ഷവും മെയ് 1നാണ് തൊഴിലാളി ദിനം ആചരിക്കുന്നത്. തൊഴിലാളികളെ അവരുടെ അവകാശങ്ങളെക്കുറിച്ച് ഓര്‍മിപ്പിക്കാനും സമൂഹത്തിന് അവര്‍ നല്കിയ സംഭാവനകള്‍ക്ക് അര്‍ഹമായ അംഗീകാരം നല്‍കാനുമാണ് അന്താരാഷ്ട്ര തൊഴിലാളി ദിനം...