‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
നമസ്കാരം ദൂരദർശൻ വാർത്തകളിലേക്ക് സ്വാഗതം... ഞാൻ ഹേമലത...ഈ ശബ്ദവും മുഖവും മലയാളിക്ക് മറക്കാൻ കഴിയുമോ?. അതൊരു നൊസ്റ്റാൾജിയ ആണ്. വാർത്താ ചാനലുകളുടെ കുത്തൊഴുക്കിൽ ഒരു പാട് അവതാരകർ വന്നുപോയപ്പോഴും ഈ അവതാരക ഇന്നും...
ക്രിസ്തുമസ് എന്ന കേൾക്കുമ്പോൾ ജാതിമത ഭേദമെന്യേ എല്ലാവരുടെയും മനസ്സിൽ ഓടിയെത്തുന്ന രൂപമാണ് സാന്റ ക്ലോസ്. സെന്റ് നിക്കോളാസ്, ഫാദർ ക്രിസ്തുമസ്, ക്രിസ്തുമസ് പാപ്പ എന്നീ പേരുകളിലും സാന്റ അറിയപ്പെടുന്നു. വളർന്നുവരുന്ന കൊച്ചുകുട്ടികൾ ഈ...
യെമനി പൗരനായ അബ്ദുമഹ്ദിയെ കൊലപ്പെടുത്തി മൃതദേഹം ജലസംഭരണിയിൽ ഒളിപ്പിച്ചെന്ന കേസിൽ വധശിക്ഷ കാത്ത് സനയിലെ ജയിലിൽ കഴിയുകയാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷ പ്രിയ (33). 2017 ജൂലൈയിലാണ് സംഭവം നടന്നത്. അന്ന്...
നടൻ കൃഷ്ണകുമാറിന്റെ കുടുംബത്തെ അറിയാത്ത മലയാളികളില്ല. കൊവിഡ് കാലത്താണ് കൃഷ്ണ കുമാറിന്റെ ഭാര്യയും മക്കളും യൂട്യൂബിൽ സജീവമായത്. പിന്നീടത് ഇൻസ്റ്റഗ്രാമിലേക്കും എത്തി. യൂട്യുബിലും ഇൻസ്റ്റാഗ്രാമിലുമായി നിരവധി ആരാധകരാണ് ഈ കുടുംബത്തിനുള്ളത്.
വീട്ടിലെ ഓരോ വിശേഷങ്ങളും...
ഇക്കഴിഞ്ഞുപോയ കുറച്ചു വർഷങ്ങൾകൊണ്ട് സൈബർ ലോകത്ത് വേട്ടയാടപെട്ട ഒരു വനിതാ രാഷ്ട്രീയ നേതാവാണ് യൂത്ത് കോൺഗ്രസ് നേതാവ് അരിത ബാബു. കഴിഞ്ഞ 17 വർഷമായി വിദ്യാർഥി – യൂത്ത് കോൺഗ്രസ് പ്രവർത്തനരംഗത്ത് സജീവസാന്നിധ്യമാണ്...