‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
യുഎഇയിലെ ആദ്യ പൂര്‍ണ സംയോജിത ബാറ്ററി റീസൈക്ളിംഗ് പ്ളാന്റായ 'ദുബാറ്റ്' ദുബായിൽ തുറന്നു. യുഎഇ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റി, കാലാവസ്ഥാ വ്യതിയാന-പരിസ്ഥിതി കാര്യ മന്ത്രി ഡോ. അംന...
കുടുംബത്തെ പോറ്റാനാണ് പലരും നാടും വീട് വിട്ട് പ്രവാസ ജീവിതം നയിക്കുന്നത്. പ്രവാസ ജീവിതത്തിലൂടെ തങ്ങളുടെ കുടുംബത്തിന്റെ സാമ്പത്തിക ഭദ്രതയാണ് പലരും ആഗ്രഹിക്കുന്നത്. പ്രവാസ ജീവിതത്തിന്റെ പാതിവഴിയിൽ വീണുപോകുന്ന പല ജീവിതങ്ങളുമുണ്ട്.
പ്രവാസ ജീവിതം...
സഞ്ചാരികളുടെ പറുദീസ, സഞ്ചാരികളുടെ സ്വപ്ന ലോകം, മരുഭൂമിയിൽ പണിതുയർത്തിയ ലോകാത്ഭുതം എന്നിങ്ങനെ എന്ത് വിശേഷണവും നൽകാം ദുബായ് നഗരത്തിന്. അതിന്റെ തെളിവുകളാണ് ഇപ്പോൾ പുറത്ത് വരുന്നതും.
2023 ൽ ദുബായിലേക്ക് എത്തിയത് എത്ര സഞ്ചാരികൾ...
ലോക്സഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ് രാജ്യം. ഭരണം പിടിക്കാൻ ശക്തരായ സ്ഥാനാർത്ഥികളെ നിർത്തുകയെന്നതാണ് ആദ്യഘട്ടം. ശക്തരായ സ്ഥാനാർത്ഥികളെ തിരയുകയാണ് വിവിധ രാഷ്ട്രീയപാർട്ടികൾ. കേരളത്തിൽ ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഒരു ജീവൻ മരണ പോരാട്ടമാകും. പല മണ്ഡലങ്ങളിലും...
ഇന്നത്തെ കുട്ടികൾ സൂപ്പറാണ്. അവരുടെ ചിന്തകളും പ്രവർത്തികളും വെറും കുട്ടികളിയല്ല. ഭാവിയുടെ വാഗ്ദാനങ്ങളായ കുട്ടികൾ ടെക്നോളജി തലത്തിൽ ഇന്നിന്റെ വളർച്ചയ്ക്കായുള്ള സംഭാവനകൾ നൽകി തുടങ്ങി!! ദുബായിലെ രണ്ട് വിദ്യാർത്ഥികൾ യുഎഇയിലെ ബ്ലൂ കോളർ...
സംസ്ഥാന നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി. ഫെബ്രുവരി 15 ന് സമ്മേളനം അവസാനിപ്പിക്കും. മാര്‍ച്ച് 20 വരെയാണ് ബജറ്റ് സമ്മേളനം ചേരാന്‍ തീരുമാനിച്ചിരുന്നത്. എന്നാൽ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനുള്ള സാഹചര്യം കണക്കലെടുത്താണ് സമ്മേളനം വെട്ടിച്ചുരുക്കാന്‍...