‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
അന്തർദേശീയ വനിതാ ദിനം മാർച്ച് എട്ടാണ്. എന്നാൽ ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെടുന്ന സരോജിനി നായിഡുവിന്റെ ജന്മദിനമായ ഫെബ്രുവരി 13 (1879 ഫെബ്രുവരി 13) ആണ് ഇന്ത്യ വനിതാദിനമായി ആചരിക്കുന്നത്. അസമത്വത്തിന്റെയും അടിച്ചമർത്തലിന്റെയും നാളുകളിൽ...
സോഷ്യൽമീഡിയ ഉപയോഗിക്കുന്ന മലയാളികൾക്കെല്ലാം കിലി പോൾ സുപരിചിതനാണ്. ഏഴ് മില്യൺ കഴിഞ്ഞിരിക്കുന്നു കിലി പോളിന്റെ ഫോളോവേഴ്സിന്റെ എണ്ണം. ബോളിവുഡ് ഹിറ്റ് ഗാനങ്ങൾക്കൊപ്പം കൃത്യമായി ചുണ്ട് ചലിപ്പിച്ചും ചുവടുകൾ വെച്ചുമാണ് കിലി ഇന്ത്യൻ കാണികളുടെ...
സിനിമാക്കഥയെ വെല്ലുന്ന തിരക്കഥയാണ് കഴിഞ്ഞ ദിവസം മലപ്പുറത്ത് നടന്നത്. നാട്ടിൽ നിന്ന് കുവൈറ്റിലേക്ക് യാത്ര ചെയ്യാനിരുന്ന പ്രവാസിയുടെ ലഗേജിൽ ബീഫ് എന്ന വ്യാജേന കഞ്ചാവ് അയക്കാൻ ശ്രമിച്ച രണ്ട് പേര് പിടിയിലായ സംഭവം...
ദുബായ് പൊലീസ് എന്നും ആവർത്തിക്കുന്നത് വേറിട്ട ശൈലിയാണ്. മാനുഷിക പരിഗണന നൽകുന്ന ഒരു പാട് നല്ല പ്രവർത്തികളാണ് ദുബായ് പൊലീസ് സേന ചെയ്തു വരുന്നത്. ശൈത്യകാലത്തോട് അനുബന്ധച്ച് വനിതാ തടവുകാരുടെ കുട്ടികൾക്ക് ശൈത്യകാല...
ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ പല സിനിമാതാരങ്ങളുടെ പേരുകളും സ്ഥാനാർത്ഥി പട്ടികയിൽ ഇടം നേടിയെന്നാണ് പൊതുവിലുള്ള അടക്കം പറച്ചിൽ. അത്തരത്തിൽ ഉയർന്നു കേട്ട പേരാണ് നടൻ സിദ്ദിഖിന്റേത്. ജാതി-സമവാക്യങ്ങൾ അനുസരിച്ച് ആലപ്പുഴയിൽ കോൺഗ്രസ് പരിണിക്കുന്നത്...
ക്ഷേമ പെൻഷൻ കിട്ടാൻ വൈകുന്നതിൽ പ്രതിഷേധിച്ച് പിച്ച ചട്ടിയെടുത്ത് തെരുവിൽ സമരം ചെയ്ത മറിയക്കുട്ടി വലിയ രീതിയിൽ വാർത്താ പ്രാധാന്യം നേടിയിരുന്നു. പിന്നാലെ കഴിഞ്ഞ ദിവസം ഇടുക്കി വണ്ടിപ്പെരിയാറിൽ 90 വയസ്സുകാരിയുടെ സമരത്തിന്...