‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ശ്രദ്ധേയമായ മണ്ഡലങ്ങളിൽ ഒന്നാണ് കോട്ടയം. പതിറ്റാണ്ടിനുശേഷം കേരള കോൺഗ്രസുകൾ തമ്മിൽ ഏറ്റമുട്ടുന്നുവെന്ന പ്രത്യേകതയാണ് ഉള്ളത്. എൽഡിഎഫ് നേരത്തെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിരുന്നു. യുഡിഎഫിലെ സ്ഥാനാർത്ഥി പ്രഖ്യാപനം നീണ്ടു പോകുന്നതിൽ കേരള...
ട്രാഫിക് നിയമം പാലിച്ച് റോഡിലൂടെ ശ്രദ്ധയോടെ വാഹനമോടിക്കണമെന്ന് വിവിധ എമിറേറ്റുകളിലെ അധികൃതർ പല ആവർത്തി മുന്നറിയിപ്പ് നൽകുന്നതാണ്. പ്രത്യേകിച്ച് മഞ്ഞ് മൂടിയ കാലാവസ്ഥകളിലും മഴക്കാലത്തും. ഇത്തവണ മഴ സമയത്ത് അശ്രദ്ധമായി വാഹനമോടിച്ചതിനെ തുടർന്ന്...
നടന്‍ നിതീഷ് ഭരദ്വാജ് എന്നു പറഞ്ഞാൽ പലരും നെറ്റിചുളിക്കും, എന്നാൽ ഞാൻ ഗന്ധര്‍വന്‍ എന്ന മലയാള ചിത്രത്തിലെ ഗന്ധർവനെ അറിയാത്തവരായി ആരുമില്ല. നിതീഷ് ഭരദ്വാജിനെ പറ്റിയുള്ള ഒരു വാർത്തയാണ് സാമൂഹിക മാധ്യമങ്ങളിൽ ഇടം...
യുഎഇയിൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്തിറങ്ങിയ കനത്ത മഴയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയിരുന്നു, യുഎഇയുടെ കിഴക്കൻ തീരത്തുള്ള വടക്കൻ പട്ടണമായ കൽബയിലെ (ഷാർജ മുനിസിപ്പാലിറ്റിയുടെ കീഴിലാണ് വരുന്നത്) നിവാസികൾ മഴ മൂലമുണ്ടായ വെള്ളപ്പൊക്കത്തിൽ...
കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴയ്ക്കാണ് യുഎഇ സക്ഷ്യം വഹിച്ചത്. പല റോഡുകളിലും വെള്ളക്കെട്ടുണ്ടായി. താഴ്ന്ന സ്ഥലങ്ങളിൽ വെള്ളം കയറി. പ്രവാസികൾ ഉൾപ്പെടെ നിരവധി പേരുടെ വാഹനങ്ങൾക്ക് ചെറിയ തോതിലുള്ള കേടുപാടുകളും സംഭവിച്ചിട്ടുണ്ട്.
ഇത്തരം വാഹനങ്ങൾക്ക്...
പ്രണയിതാക്കളുടെ ദിനമാണ് നാളെ. വാലൻ്റൈൻസ് ഡേ പ്രമാണിച്ച് ദുബായിൽ പൂക്കളുടെ വിലയിൽ 30 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നതെന്നാണ് റിപ്പോർട്ട്. വാലൻ്റൈൻസ് ഡേയായ ഫെബ്രുവരി 14- എത്തുമ്പോൾ പൂക്കളുടെ വില വീണ്ടും കൂടിയേക്കും.
ഫെബ്രുവരി 14...