‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
കൂട്ടിയും കിഴിച്ചും ലോക്സഭ തെരഞ്ഞെടുപ്പിനായുള്ള സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾ പുരോഗമിക്കുകയാണ്. സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം സ്ഥാനാർത്ഥികളെ സംബന്ധിച്ച് ഏകദേശ ധാരണയായെന്നാണ് റിപ്പോർട്ടുകൾ. ഒരു പൊളിറ്റ് ബ്യൂറോ അംഗവും, നാല് കേന്ദ്ര കമ്മിറ്റി അംഗങ്ങളും, ഒരു...
നിരവധി മലയാളി വീട്ടമ്മമാരാണ് കുടുംബം പോറ്റാനായി വീട്ടു ജോലിക്കായി ഗൾഫ് രാജ്യങ്ങളിലേക്ക് പറക്കുന്നത്. അമ്മക്കോഴി കുഞ്ഞുങ്ങളെ ചിറകിനടിയിൽ സൂക്ഷിക്കുന്നതുപോലെ മക്കളെ പോറ്റാനായി നാടും വീടും വിട്ടെറിഞ്ഞാണ് വീട്ടുജോലിക്കായി കടൽ കടക്കുന്നത്. ഗൾഫിലെ ജോലി...
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎഇ സന്ദർശനത്തിനിടെയാണ് പുതിയ പേയ്‌മെൻ്റ് കാർഡ് അവതരിപ്പിച്ചത്. യുഎഇ വിപണിയിൽ ഇന്ത്യയുടെ ഡിജിറ്റൽ റുപേ ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് സ്റ്റാക്കിലാണ് ജയ്‌വാൻ നിർമ്മിച്ചിരിക്കുന്നത്. യു.എ.ഇയുടെ ജയ്‌വാൻ, ഇന്ത്യയുടെ...
യുഎഇ ബഹിരാകാശ രംഗത്ത് കുതിക്കുകയാണ്. സുൽത്താൻ അൽനെയാദിയുടെ സുവർണ്ണ നേടത്തിന് പിന്നാലെ യുഎഇയുടെ ബഹിരാകാശയാത്രിക ദൗത്യത്തിന് നാഴികക്കല്ലാകുന്ന നേട്ടമാണ് ഇനി രാജ്യത്തെ കാത്തിരിക്കുന്നത്. ബഹിരാകാശ പര്യവേക്ഷണ സംരംഭങ്ങളിൽ മറ്റൊരു നാഴികക്കല്ല് കുറിക്കുന്ന യുഎഇ...
അഞ്ചാം പാതിരാ, കുമ്പളങ്ങി നൈറ്റ്സ്, മഹേഷിന്റെ പ്രതികാരം തുടങ്ങി നിരവധി ഹിറ്റ് സിനിമകളുടെ എഡിറ്റർ സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഫൂട്ടേജ്’. നടി മഞ്ജു വാര്യർ ആണ് ചിത്രത്തിലെ പ്രധാന...
കഴിഞ്ഞ കുറച്ചു നാളുകളായി സാഹിത്യകാരന്മാർ തമ്മിലുള്ള തർക്കത്തിനാണ് സാഹിത്യ കേരളം സാക്ഷ്യം വഹിക്കുന്നത്. ചെറിയ ചില പടലപിണക്കങ്ങൾ ഒഴിച്ചാൽ രൂക്ഷമായ ഭാഷയിൽ പ്രതികരിക്കുന്നത് കഴിഞ്ഞ കുറച്ചു നാളുകളായുള്ള പ്രവണതയാണ്. ശ്രീകുമാരൻ തമ്പിയുടെ കേരള...