‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
യുഎഇയിലെ സ്‌കൂളുകൾക്ക് മൂന്നാഴ്ചത്തെ സ്‌പ്രിംഗ് ബ്രേക്ക് മാർച്ച് 25ന് ആരംഭിക്കും. ഈ അധ്യയന വർഷത്തെ യുഎഇ സ്‌കൂൾ കലണ്ടർ അനുസരിച്ചാണ് അവധി.
റംസാൻ, ഈദുൽ ഫിത്തർ എന്നിവയോട് അനുബന്ധിച്ചുള്ള ഇടവേള ഏപ്രിൽ 14 വരെ...
കേരള ബ്ലാസ്റ്റേഴ്‌സിന് വൻ തിരിച്ചടി. കേരളാ ബ്ലാസ്റ്റേഴ്‌സ് ഗോള്‍ കീപ്പര്‍ സച്ചിന്‍ സുരേഷ് വരും മത്സരങ്ങളില്‍ കളിക്കില്ല. കേരളാ ബ്ലാസ്റ്റേഴ്‌സ് ക്ലബ് അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. താരം ദീർഘനാളത്തേക്ക് ടീമിന് പുറത്തായേക്കുമെന്നാണ് റിപ്പോർട്ട്....
ചിരി ആർക്കാണ് ഇഷ്ടമല്ലാത്തത്! നല്ല ചിരികൾ സമ്മാനിക്കുന്നതും നന്നായി ചിരിക്കാനും പലർക്കും ഇഷ്ടമാണ്. ഒരു ചിരിയോടുള്ള പ്രണയം യുവാവിന്റെ ജീവനെടുത്ത സംഭവമാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കല്യാണത്തിന് തൊട്ടുമുന്‍പ് തന്റെ ചിരി...
കുമ്പളങ്ങി നൈറ്റ്സിലെ ഷമ്മിയെ മറക്കാനാവുമോ മലയാളികൾക്ക്. ഷമ്മിയെ പോലൊരു ഡ്യൂപ്പായിരുന്നു കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായത്.
ഫഹദിന്റെ അതേ രൂപഭാവത്തില്‍ ഒരു പത്ര വിതരണക്കാരൻ. "രാവിലെ ചായകുടിക്കാൻ ഇറങ്ങിയപ്പോ പത്രം ഇട്ടിട്ട് ഒരാൾ...
ഒരുപിടി നല്ല കഥാപാത്രങ്ങൾ കൊണ്ട് പ്രേക്ഷകശ്രദ്ധ നേടിയ നടനാണ് സുദേവ് നായർ. ആദ്യചിത്രത്തിലൂടെ തന്നെ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം നേടിയ സുദേവ് സിനിമയിൽ തന്റെ സാന്നിധ്യം ഉറപ്പിച്ചു കഴിഞ്ഞു.
സുദേവിന്റെ വിവാഹ വാർത്തയാണ്...
കിണർ കുത്തി വെള്ളമെടുക്കുക എന്നത് അത്ര നിസ്സാര കാര്യമല്ല. ഭൂമിക്കടിയിൽ വെള്ളം കാണുന്നതുവരെ കിണർകുത്തുന്നത് കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ്. ചിലയിടങ്ങളിൽ വേഗം വെള്ളം ലഭിക്കും. ചിലയിടത്ത് നല്ല ആഴത്തിൽ തന്നെ കുത്തണം.
കർണാടകയിലെ സിർസിയിലുള്ള...