‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
യു.എ.ഇ.യിൽ റമദാൻ വ്രതാരംഭം മാർച്ച് 12 ചൊവ്വാഴ്ച ആരംഭിച്ചേക്കുമെന്ന് ദുബായ് ഇസ്‌ലാമിക് അഫയേഴ്‌സ് ആൻഡ് ചാരിറ്റബിൾ ആക്ടിവിറ്റീസ് വകുപ്പ് അറിയിച്ചു. വ്രതം ആരംഭിക്കുന്നതിന്റെ ഭാഗമായി യു.എ.ഇയിലെ ജോലിസമയം, അവധികൾ, സൗജന്യപാർക്കിങ് എന്നിവയിലെല്ലാം മാറ്റങ്ങളുണ്ട്.
ജോലി...
പ്രവാസി രക്ഷിതാക്കൾക്ക് ആശ്വാസമായി വിദേശത്തെ നീറ്റ് പരീക്ഷാ കേന്ദ്രങ്ങൾ കേന്ദ്രസർക്കാർ പുനഃസ്ഥാപിച്ചു. മെഡിക്കൽ പ്രവേശന പരീക്ഷയ്ക്ക് ഇന്ത്യക്ക് പുറത്ത് 14 നഗരങ്ങളിൽ ഉണ്ടായിരുന്ന സെന്റർ ഇത്തവണയും അനുവദിക്കുമെന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ)...
ടിക്കറ്റ് നിരക്കിൽ വമ്പൻ ഓഫറുമായി ഇതാ എയര്‍ ഇന്ത്യ എക്സ്പ്രസ്. ഓഫർ ലഭിക്കുന്നതിന് കാര്യം സിമ്പളാണ്. ലഗേജ് ഇല്ലാതെ യാത്ര ചെയ്താൽ മതി! 'ഫ്ലൈ ആസ് യു ആര്‍' എന്ന ക്യാമ്പയിന്‍ വഴിയാണ്...
അങ്ങനെയൊന്നും വിരമിക്കില്ല ഇടിക്കൂട്ടിലെ ഈ റാണി. അത്രമേൽ ഇഷ്ടമാണ് അവൾക്ക് ഈ ഇടിക്കൂടിനെ.. പ്രാണ വായു എന്ന് പറയുന്ന പോലെ. തന്റെ നാൽപ്പത്തിയൊന്നാം വയസ്സിലും അവൾ ഇടിക്കൂടിനെ തീവ്രമായി പ്രണയിക്കുന്നു. മറ്റാരുമല്ല, രാജ്യത്തിന്റെ...
പൂച്ചെണ്ടുകൾ ഇഷ്ടപ്പെടാത്ത ആരുണ്ട്? പല വർണ്ണത്തിലും വലുപ്പത്തിലുമുള്ള പൂക്കളുടെ നിറഞ്ഞ ബൊക്കെകൾ കാണാൻ തന്നെ എന്തൊരു ഭംഗിയാണ്. മനസ്സിന് കുളിർമ്മ നൽകുന്ന കാഴ്ചയാണ്.
പ്രകൃതിദത്ത പുഷ്പങ്ങളുടെ ഗിന്നസ് റെക്കോർഡ് നേടിയ പൂച്ചെണ്ട് കണ്ടിട്ടുണ്ടോ? അബുദാബി...
അൽ ഫഹിദി, ബർ ദുബായ് സ്റ്റേഷനുകളെ ബന്ധിപ്പിക്കുന്ന ദേര ഓൾഡ് സൂഖ് മറൈൻ ട്രാൻസ്‌പോർട്ട് സ്റ്റേഷൻ നവീകരണ പ്രവർത്തനങ്ങൾക്ക് ശേഷം തുറന്നതായി റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ.).
ടൂറിസ്റ്റ് മേഖലയുൾപ്പെടെ വിവിധ മേഖലകളിൽ...