‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
അശ്രദ്ധമായി വാഹനമോടിച്ച് അപകടമുണ്ടാക്കുന്നവർക്കെതിരെ കർശന നടപടികളാണ് മോട്ടോർവാഹന വകുപ്പ് എടുത്ത് പോരുന്നത്. രാത്രി അമിത വേഗത്തിൽ ഓടിച്ച കാർ ഇടിച്ചു ബൈക്ക് യാത്രക്കാരന് പരുക്കേറ്റ സംഭവത്തിൽ നടൻ സുരാജ് വെഞ്ഞാറമൂടിന്റെ ഡ്രൈവിങ് ലൈസൻസ്...
കേരളത്തിൽ സിപിഐ മത്സരിക്കുന്ന നാല് ലോക്സഭാ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ചു. സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ് സ്ഥാനാർത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
തിരുവനന്തപുരത്ത് മുതിർന്ന നേതാവ് പന്ന്യൻ രവീന്ദ്രൻ, മാവേലിക്കരയിൽ സി...
ഷാർജയിൽ ഒരു പുതിയ പൊതു പാർക്കിംഗ് സബ്‌സ്‌ക്രിപ്‌ഷൻ സേവനം ആരംഭിച്ചു. താമസക്കാർക്കും ബിസിനസുകൾക്കും നൽകുന്ന സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനായാണ് ഈ നീക്കം.
ഈ സേവനം മൂലം വ്യക്തികൾക്ക് ഒരു മാസത്തേക്ക് വ്യക്തിഗത സബ്‌സ്‌ക്രിപ്‌ഷൻ നേടാം. തിരഞ്ഞെടുത്ത...
ചെറിയൊരു ബജറ്റില്‍ എത്തി ബോക്സോഫീസിനെ ഞെട്ടിച്ച പ്രകടനമാണ് യുവതാരങ്ങളുടെ പ്രേമലു കാഴ്ചവെക്കുന്നത്. റിലീസ് സമയത്ത് പ്രതീക്ഷിക്കാതിരുന്ന 100 കോടി എന്ന നേട്ടത്തില്‍ പ്രേമലു എത്തിയേക്കുമെന്നാണ് ട്രേഡ് അനലിസ്റ്റ് വിദഗദ്ധര്‍ വിലയിരുത്തുന്നത്. ഗിരീഷ് എഡിയാണ്...
ഹോപ്പ് മേക്കർ – നന്മ വറ്റാത്തൊരു ലോകത്തിൽ പ്രത്യാശയുടെ പ്രകാശം പരത്തുക, പാവപ്പെട്ടവരുടെ കണ്ണുനീരൊപ്പുന്ന നിരാലംബർക്കു തുണയായി, സമൂഹത്തിനു തന്നെ മാതൃകയാകുന്ന അറബ് ലോകത്തെ പ്രതീക്ഷയുടെ പ്രത്യാശയുടെ നിർമാതാക്കൾ!!! അവരുടെ കഥകൾ ലോകം...
ഒമാനിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം. എറണാകുളം സ്വദേശിയായ കൊമ്പനാകുടി സാദിഖ് (23)ആണ് വാഹനാപകടത്തിൽ മരിച്ചത്.
ലിവസനയ്യയിൽ വെച്ചാണ് വാഹനം അപകടത്തിൽപ്പെട്ടത്. മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടില്‍ കൊണ്ടുപോകുമെന്ന് കെഎംസിസി...