സ്വയം നിയന്ത്രിത വാഹന നിയമം ലംഘിക്കുന്നവർക്ക് ദുബായിൽ അഞ്ഞൂറ് മുതൽ അര ലക്ഷം ദിർഹം വരെ പിഴ ചുമത്താൻ തീരുമാനം. ഇതിനായി നിയമവ്യവസ്ഥ തയ്യാറാക്കി. വേഗപരിധി, ലൈസൻസ്, പ്രത്യേക പാത തുടങ്ങി ഡ്രൈവറില്ലാ വാഹനങ്ങളുമായി ബന്ധപ്പെട്ട സമഗ്ര നിയമമാണ് തയ്യാറാക്കിയത്.
യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് പുതിയ നിയമം പ്രഖ്യാപിച്ചത്. വഹനത്തിൻ്റെ വിനിയോഗവും ഉപയോഗവും സംബന്ധിച്ച് നിശ്ചയിച്ച മാനദണ്ഡങ്ങൾക്കൊപ്പമാണ് സുരക്ഷിത ഉപയോഗത്തിന് വ്യവസ്ഥകൾ നിശ്ചിയിച്ചത്. നിയമ ലംഘനങ്ങൾക്ക് കടുത്ത ശിക്ഷയാണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്.
നിർമിത ബുദ്ധി പ്രയോജനപ്പെടുത്തി ദുബായുടെ സ്മാർട്ട് സേവനങ്ങൾ ശക്തമാക്കുകയും സമാന്തരമായി കൂടുതൽ നിക്ഷേപങ്ങൾ ആകർഷിക്കുകയുമാണ് ദുബായുടെ ലക്ഷ്യം. ഭാവി ലക്ഷ്യം വെച്ചുളള വികസനങ്ങൾക്കും മുൻതൂക്കം നൽകുന്നുണ്ട്.ജീവിക്കാനും ജോലി ചെയ്യാനും സന്ദർശിക്കാനുമുള്ള ലോകത്തിലെ ഏറ്റവും മികച്ച നഗരമായി ദുബായിയെ മാറ്റുന്നതിൻ്റെ ഭാഗമായാണ് ഡ്രൈവറില്ലാ വാഹനങ്ങൾ ഉൾപ്പെടെ പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നത്..