ആയിരത്തൊന്ന് മീറ്റർ ഉയരമുളള കെട്ടിടം; ബുർജ് ഖലീഫയെ മറികടക്കുന്ന പദ്ധതിയുമായി കുവൈറ്റ്

Date:

Share post:

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം ദുബായിലെ ബുർജ് ഖലീഫയാണ്. എന്നാൽ ബുർജ് ഖലീഫയെ മറികടക്കുന്ന ഉയരമുളള കെട്ടിടം നിര്‍മ്മിക്കാനുള്ള പദ്ധതിയുമായി കുവൈറ്റ് ഭരണകൂടം രംഗത്തെത്തിയായി റിപ്പോർട്ടുകൾ. ബുര്‍ജ് മുബാറക് അല്‍ കബീര്‍ എന്ന പേരിലാണ് ടവര്‍ നിര്‍മാണ പദ്ധതികൾ.

പുതിയ നഗര നിര്‍മാണ പദ്ധതിയുടെ ഭാഗമായാണ് ലോക റെക്കോഡ് നേടുന്ന കെട്ടിട നിർമ്മാണം. 1001 മീറ്റര്‍ ഉയരത്തിലാണ് കെട്ടിടം വിഭാവ  ചെയ്യുന്നത്. ആയിരത്തൊന്ന് രാവുകള്‍ എന്ന അറേബ്യന്‍ നാടോടി കഥകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് 1001 മീറ്റര്‍ ഉയരത്തിലുളള പുതിയ ടവര്‍ നിര്‍മാണ പദ്ധതി കുവൈറ്റ് വിഭാവനം ചെയ്യുന്നത്.

സ്പാനിഷ് വാസ്തുശില്പിയായ സാൻ്റിയാഗോ കാലട്രാവയാണ് ബുര്‍ജ് മുബാറക്ക് അല്‍ കബീറിൻ്റെ രൂപകല്‍പ്പന നിർവ്വഹിക്കുന്നത്. 25 വര്‍ഷത്തിനകം കെട്ടിട നിര്‍മാണം പൂര്‍ത്തിയാക്കാനാണ് നീക്കം. കുവൈറ്റിലെ കാലാവസ്ഥയേയും വീശിയടിക്കുന്ന കാറ്റിനേയും പ്രതിരോധിക്കാൻ ശേഷിയുളള കെട്ടിടമാകും നിർമ്മിക്കുക.

250 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുളള സില്‍ക്ക് സിറ്റി പ്രോജക്റ്റും കുവൈറ്റിനെ വേറിട്ടതാക്കുന്നതാണ് ഏകദേശം 700,000 ആളുകളെ ഉള്‍ക്കൊള്ളാന്‍ ശേഷിയുളള നഗരമാണ് പണികഴിപ്പിക്കുന്നത്. നാലരലക്ഷത്തോളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും അധികൃതര്‍ കരുതുന്നു. കുവൈറ്റ് സൃസമ്പദ് വ്യവസ്ഥയെ വൈവിധ്യവത്കരിക്കുന്നതിൻ്റെ ഭാഗമായാണ് പദ്ധതികൾ.

അതേസമയ നിയോം സിറ്റിയെന്ന പേരിൽ സൌദിയും ആധുനിക സിറ്റിയുടെ നിർമ്മാണത്തിലാണ്. ബുര്‍ജ് ഖലീഫയുടെ ഇരട്ടിയിലധികം ഉയരത്തില്‍ കെട്ടിടം നിർമ്മിക്കാൻ സൌദിയും പദ്ധതികൾ പ്രഖ്യാപിച്ചിരുന്നു. 828 മീറ്ററാണ് ബുർജ് ഖലീഫയുടെ ഉയരം.
.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...