കേരള മുഖ്യമന്ത്രി പിണറായി വിജയൻ നാല് ദിവസത്തെ സന്ദർശനത്തിനായി യുഎഇയിലേക്ക്.മേയ് ഏഴിന് മുഖ്യമന്ത്രി യുഎഇയിലെത്തും. മെയ് പത്ത് വരെയാണ് സന്ദർശനം.
യുഎഇ സർക്കാരിൻ്റെ പ്രത്യേക ക്ഷണപ്രകാരമാണ് മുഖ്യമന്ത്രി പിണറായി വിജയനും സർക്കാർ പ്രതിനിധികളും യുഎഇയിൽ എത്തുന്നത്. അബുദാബിയിൽ യുഎഇ സർക്കാർ സംഘടിപ്പിക്കുന്ന നിക്ഷേപ പരിപാടിയിൽ പങ്കെടുക്കാനാണ് ക്ഷണം. തുടർ ദിവസങ്ങളിൽ മലയാളി സംഘടനകളുടെ ആഭിമുഖ്യത്തിലുളള പരിപാടികളിലും മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും.
അബുദാബി കേരള സോഷ്യൽ സെൻ്റർ മേയ് ഏഴിന് സംഘടിപ്പിക്കുന്ന പരിപാടിയിലും മുഖ്യമന്ത്രി പങ്കെടുക്കും. എൽഡിഎഫ് സർക്കാറിൻ്റെ രണ്ടാംവാർഷികത്തോട് അനുബന്ധിച്ചാണ് പരിപാടി. വൈകീട്ട് ഏഴുമണിക്ക് നാഷണൽ തീയേറ്ററിൽ നടക്കുന്ന പരിപാടിയിൽ പൊതുജന സാനിധ്യമുണ്ടാകുമെന്നും സംഘടകർ അറിയിച്ചു.
മെയ് പത്തിന് ദുബായിലും മുഖ്യമന്ത്രിക്ക് സ്വീകരണം ഒരുക്കിയിട്ടുണ്ട്.