വൺ ബില്യൺ മീൽസ് പദ്ധതി: ആദ്യ പത്ത് ദിവസത്തിൽ സമാഹരിച്ചത് 404 ദശലക്ഷം ദിർഹം

Date:

Share post:

റമദാനിൽ യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആരംഭിച്ച “1 ബില്യൺ മീൽസ് എൻഡോവ്‌മെന്റ്” കാമ്പെയ്‌നിൻ്റെ ആദ്യ 10 ദിവസങ്ങളിൽ സംഭാവനയായി 404 ദശലക്ഷം ദിർഹം സമാഹരിച്ചു.

കാമ്പെയ്‌നിന് പൊതു-സ്വകാര്യ മേഖലകളിൽ നിന്നുള്ള വ്യക്തികൾ, സ്ഥാപനങ്ങൾ, ബിസിനസ്സുകൾ എന്നിവയുൾപ്പെടെ 70,000-ത്തിലധികം സംഭാവനകൾ ലഭിച്ചതായാണ് കണക്കുകൾ. കാമ്പെയ്‌നിൻ്റെ വർദ്ധിച്ചുവരുന്ന സ്വീകാര്യതയെ സാക്ഷ്യപ്പെടുത്തുന്നതാണിത്.

കാമ്പെയ്‌നോടുള്ള ശ്രദ്ധേയമായ പ്രതികരണം ഉദാരമതികളും സഹായകരവുമായ യുഎഇ സമൂഹത്തിൻ്റെ യഥാർത്ഥ പ്രതിഫലനമാണെന്ന് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ്‌സ് സെക്രട്ടറി ജനറൽ മുഹമ്മദ് അൽ ഗെർഗാവി പറഞ്ഞു. ഇതിനകം 700,000ൽ അധികം സംഭാവനകളാണ് ലഭ്യമായത്. ഇത് ഭക്ഷ്യ സഹായ എൻഡോവ്‌മെൻ്റ് ഫണ്ടിൻ്റെ ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

എല്ലാ വർഷവും റമദാൻ കാലത്ത് ലോകമെമ്പാടുമുള്ള അധഃസ്ഥിത ജനവിഭാഗങ്ങളെ പിന്തുണയ്‌ക്കുക, പട്ടിണിയെ ചെറുക്കുന്നതിനും ഇല്ലാതാക്കുന്നതിനുമുള്ള ആഗോള ശ്രമങ്ങളോടുള്ള പ്രതിബദ്ധത പ്രദർശിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് യുഎഇ ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. കഴിഞ്ഞ വർഷങ്ങളിൽ നേടിയ വിജയത്തിൻ്റെ പിന്തുടർച്ചയാണ് ഇക്കൊല്ലവും പ്രകടമാകുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘വല്ല്യേട്ടന്‍ വീണ്ടും നിങ്ങളെ കാണാനെത്തുന്നു’; വീഡിയോയുമായി മമ്മൂട്ടി, കയ്യടിച്ച് ആരാധകർ

മലയാളത്തിലെ എക്കാലത്തെയും മികച്ച ആക്ഷൻ ത്രില്ലറുകളിൽ ഒന്നായ മമ്മൂട്ടി ചിത്രം 'വല്ലേട്ടൻ' 4കെ മികവിൽ വീണ്ടും പ്രേക്ഷകരിലേയ്ക്ക് എത്തുകയാണ്. വെള്ളിയാഴ്‌ചയാണ് ചിത്രം റീ-റിലീസ് ചെയ്യുന്നത്....

53-ാം ദേശീയ ദിനത്തിന് മുന്നോടിയായി 3,000 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇ ഭരണാധികാരികൾ

53-ാം ദേശീയദിനം ആഘോഷിക്കാനൊരുങ്ങുകയാണ് യുഎഇ. ഇതിന് മുന്നോടിയായി 3,000 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇ ഭരണാധികാരികൾ. യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ്...

എമിറേറ്റ്സിൻ്റെ ആദ്യ എയർബസായ എ350യിൽ പര്യടനം നടത്തി ഷെയ്ഖ് മുഹമ്മദ്

എമിറേറ്റ്സിൻ്റെ ആദ്യ എയർബസായ എ350യിൽ പര്യടനം നടത്തി യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം....

യുഎഇ ദേശീയ ദിനം; ഔദ്യോഗിക ഗാനം പുറത്തിറക്കി

53-ാമത് യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ചുള്ള ഔദ്യോഗിക ഗാനം പുറത്തിറക്കി. യൂണിയൻ ഡേ സംഘാടക സമിതിയാണ് ​ഗാനം പുറത്തിറക്കിയത്. 'ബദൗ ബനീന ഉമ്മ' (Badou Baniina...